നിങ്ങളുടെ പ്രിയപ്പെട്ട ആൻഡ്രോയിഡ് ഫോൺ Samsung Galaxy ആണോ? എങ്കിലിതാ ഏറ്റവും വിലക്കുറവിൽ ഫോൺ വാങ്ങാം. Samsung Galaxy M04 മുതൽ ഗാലക്സി M34 5Gയ്ക്ക് വരെ മികച്ച ഓഫറുകൾ ലഭ്യമാണ്. Amazon Great Republic Day Sale-ലാണ് സാംസങ് ഫോണുകൾക്ക് ഓഫർ.
ആമസോൺ പ്രൈം മെമ്പർമാർക്കുള്ള സ്പെഷ്യൽ സെയിൽ നേരത്തെ ആരംഭിച്ചിരുന്നു. 12 മണിക്കൂർ മുമ്പായിരുന്നു പ്രൈം അംഗങ്ങൾക്ക് ഓഫറുകൾ ലഭ്യമായത്. ഇപ്പോൾ റിപ്പബ്ലിക് ഡേ സ്പെഷ്യൽ സെയിലും തുടങ്ങി. 6000 രൂപയോളം വിലക്കുറവിൽ സാംസങ് ഫോണുകൾ വാങ്ങാം. ഓഫറും ഫോണിന്റെ ഫീച്ചറുകളും ചുവടെ നിന്നും അറിയാം. സമയത്തിന് അനുസരിച്ച് വിലയിൽ മാറ്റം വന്നേക്കാം.
11,499 രൂപയാണ് സാംസങ് ഗാലക്സി M04-ന് വില വരുന്നത്. 4GB റാമും 64GB സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ. മീഡിയടെക് ഹീലിയോ P35 ഒക്ടാകോർ ആണ് പ്രോസസർ. ആൻഡ്രോയിഡ് 12 ആണ് ഫോണിന്റെ സോഫ്റ്റ് വെയർ. 6.5 ഇഞ്ച് വലിപ്പമുള്ള LCD, HD+ ഡിസ്പ്ലേയാണ് ഇതിനുള്ളത്. 13MP+2MP ചേർന്ന ഡ്യുവൽ ക്യാമറ ഗാലക്സി എം04ലുണ്ട്. 5MPയാണ് ഇതിന്റെ ഫ്രെണ്ട് ക്യാമറ. CLICK TO KNOW MORE
8499 നിങ്ങൾക്ക് ഗാലക്സി എം13 വാങ്ങാനുള്ള അവസരമാണിത്. 14,999 രൂപ വിപണിവിലയുള്ള ഫോണാണിത്. 8499 രൂപയ്ക്ക് ഇപ്പോൾ ഫോൺ ലഭിക്കും. 4GB റാമും 64GB സ്റ്റോറേജുമാണ് ഇതിനുള്ളത്.
6000mAh ബാറ്ററി കപ്പാസിറ്റിയാണ് ഇതിനുള്ളത്. ഒക്ടാ കോറാണ് പ്രോസസർ. ഇത് ആൻഡ്രോയിഡ് 12ൽ പ്രവർത്തിക്കുന്നു. ബാറ്ററിയിൽ മാത്രമല്ല, ക്യാമറയിലും കേമനാണ്. 50MP+5MP+2MP ചേർന്ന ട്രിപ്പിൾ ക്യാമറയാണ് ഫോണിന് വരുന്നത്. 8MPയാണ് സെൽഫി ക്യാമറ. CLICK TO BUY
11,990 രൂപയ്ക്ക് ഫോൺ വാങ്ങാനുള്ള സുവർണാവസരമാണിത്. ഫോണിന്റെ വിപണിവില 17990 രൂപയാണ്. 4GB + 128GB ഗാലക്സി എം14നാണ് ഈ ഓഫർ. ആൻഡ്രോയിഡ് 13 OSഉം, 5G കണക്റ്റിവിറ്റിയുമുള്ള ഫോണാണിത്. എക്സിനോസ് 1330 ഒക്ടാ കോർ 2.4GH 5nm ആണ് പ്രോസസർ. 50MPയും, 2MPയും, 2MPയും ചേർന്ന ട്രിപ്പിൾ ക്യാമറ ഇതിലുണ്ട്. 13MPയാണ് ഇതിന്റെ സെൽഫി ക്യാമറ. CLICK TO KNOW MORE
ആമസോൺ സെയിലിലൂടെ വളരെ വിലക്കുറവിൽ വാങ്ങാവുന്ന 5G സെറ്റാണിത്. 24,499 രൂപയായിരുന്നു ഫോണിന്റെ ലോഞ്ച് സമയത്തെ വില. എന്നാൽ ആമസോൺ 16,999 ഫോൺ വിൽക്കുന്നു. ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ മാത്രമാണ് ഈ ഓഫർ ലഭ്യമാകുക. ഇവിടെ നിന്നും വാങ്ങൂ…
READ MORE: ഗെയിമിങ്ങിലെ പുലി! AI ഫീച്ചറുകളോടെ ASUS ROG Phone 8
6GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ. 6000mAH ബാറ്ററിയാണ് എടുത്തുപറയേണ്ട സവിശേഷത. ഇത് ആൻഡ്രോയിഡ് 13ലാണ് പ്രവർത്തിക്കുന്നത്. ഫോണിന്റെ ട്രിപ്പിൾ ക്യാമറ ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമാണ്. 50MPയും, 8MPയും, 2MPയും ചേർന്നതാണ് ഈ ക്യാമറ സെറ്റപ്പ്. കൂടാതെ, ഫ്രെണ്ട് ക്യാമറയിൽ 13MP സെൻസറാണുള്ളത്.