Samsung Galaxy M445G ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സാംസങ്. Samsung Galaxy M44 5G Samsung Galaxy M34 5Gയുടെ പിൻഗാമിയായിട്ടാണ് വരുന്നത്. Galaxy M44 5G ഫോൺ ഈ വർഷം അവസാനത്തോടെ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.Samsung Galaxy M44 5G സ്മാർട്ട്‌ഫോണിന് ബ്ലൂടൂത്ത് SIG സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. ഈ പുതിയ സാംസങ് ഫോൺ SM-M446K എന്ന സീരിയൽ നമ്പറിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. Samsung Galaxy M44 5G സ്മാർട്ട്ഫോണിന്റെ മറ്റു സവിശേഷതകൾ നോക്കാം.
Samsung Galaxy M44 5G സ്മാർട്ട്‌ഫോൺ സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റിനൊപ്പം പുറത്തിറക്കുമെന്ന് പറയപ്പെടുന്നു. പ്രത്യേകിച്ച് ഈ ചിപ്സെറ്റ് മികച്ച വേഗതയും പ്രകടനവും വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ Galaxy M44 5G സ്മാർട്ട്‌ഫോൺ പുറത്തിറക്കുമെന്ന് തോന്നുന്നു.
Samsung Galaxy M44 5G ഫോൺ 6GB RAM + 128GB സ്റ്റോറേജ്, 8GB RAM + 256GB സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാകുമെന്ന് പറയപ്പെടുന്നു. ഇതിനുപുറമെ, ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ബ്ലൂടൂത്ത് വി5.2, അഡ്രിനോ 660 ജിപിയു തുടങ്ങി നിരവധി സവിശേഷ ഫീച്ചറുകളോടെയാണ് ഗാലക്‌സി എം44 5ജി ഫോൺ പുറത്തിറക്കുന്നത്. മറ്റു സവിശേഷതകൾ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ഇതിനകം അവതരിപ്പിച്ച Samsung Galaxy M34 5G ഫോണിന്റെ സവിശേഷതകൾ നോക്കാം
ഫുൾ എച്ച്‌ഡി പ്ലസ് റെസല്യൂഷനോട് കൂടിയ 6.5 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്.Galaxy M34 5G ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ്. OIS പിന്തുണയുള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറയാണ് ഇതിനുള്ളത്. ഫൺ മോഡ്, നൈറ്റ്ഗ്രാഫി തുടങ്ങിയ ക്യാമറ ഫീച്ചറുകളും സ്മാർട്ട്ഫോണിലുണ്ട്. സാംസങ്ങിൽ നിന്നുള്ള ഈ പുതിയ 5G സ്മാർട്ട്‌ഫോണിന് Exynos 1280 ചിപ്‌സെറ്റാണ് കരുത്ത് പകരുന്നത്
കൂടുതൽ വായിക്കൂ: Swiggy platform fee hike: ഓരോ ഓർഡറിനും 3 രൂപയാക്കി കൂട്ടി Swiggy
6 ജിബി റാം + 128 ജിബി ഇന്റേണൽ സ്‌റ്റോറേജ്, 8 ജിബി റാം + 128 ജിബി ഇന്റേണൽ സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് സ്‌റ്റോറേജ് ഓപ്ഷനുകളിലാണ് Samsung Galaxy M34 5G-ന് നാല് വർഷത്തെ OS അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അവസാനമായി, 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ 6000mAh ബാറ്ററിയാണ് സ്മാർട്ട്‌ഫോൺ പായ്ക്ക് ചെയ്യുന്നത്. Samsung Galaxy M34 5G ഫോൺ 17,999 രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു