108MP ക്യാമറയുമായി Rs. 30,000ത്തിന് Samsung Galaxy പുതുപുത്തൻ ഫോൺ ഇതാ…
23 MPയാണ് സെൽഫി ക്യാമറ, 108 MP മെയിൻ ക്യാമറയും വരുന്നു
28,499 രൂപയാണ് ഫോണിന് വിലയാകുക എന്ന് സൂചന
സാംസങ് ഫോണുകൾക്ക് സ്മാർട്ഫോൺ വിപണിയിൽ വൻ ഡിമാൻഡാണുള്ളത്. കൂടുതൽ വർഷം നീണ്ടു നിൽക്കുന്ന ഫോൺ എന്നതിന് പുറമെ ക്യാമറയിലും മറ്റും മികച്ച ഫീച്ചറുകളാണ് Samsung അവതരിപ്പിക്കാറുള്ളതും. ഇന്ന് 3 മണിക്ക് പുറത്തിറക്കുന്ന Samsung Galaxy F54 മിഡ് റേഞ്ച് ബജറ്റിൽ ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കായുള്ളതാണ്. കാരണം, 30,000 രൂപയിലും താഴെയാണ് ഈ 5G സെറ്റിന്റെ വില. മാത്രമല്ല, സാംസങ്ങിന്റെ തന്നെ Galaxy A34നോട് പോലും മത്സരിക്കാനുള്ള അത്യാകർഷക ഫീച്ചറുകൾ ഇതിൽ വരുന്നു.
ഇന്ത്യയിൽ ഇന്ന് ഫോൺ എത്തുകയാണ്. എന്നാൽ ഫോൺ നിങ്ങളുടെ അഭിരുചിയ്ക്കുള്ള മോഡലാണോ എന്ന് അറിഞ്ഞിട്ടാവണം പർച്ചേസ് ചെയ്യേണ്ടത്. അങ്ങനെയെങ്കിൽ Samsung Galaxy F54ന്റെ സവിശേഷതകൾ എന്തെന്ന് ആദ്യമേ മനസിലാക്കണം.
Samsung Galaxy F54ന്റെ ഫീച്ചറുകൾ
6.7 ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണ് സാംസങ് ഗാലക്സി F54ൽ വരുന്നത്.. ഫുൾ HD+ റെസല്യൂഷനിൽ പ്രവർത്തിക്കാൻ അമോലെഡ് പാനലും ഫോണിലുണ്ട്. 120Hz ആണ് റീഫ്രെഷ് റേറ്റ്. Android 13ൽ പ്രവർത്തിക്കുന്ന സാംസങ് ഗാലക്സി ഫോണിൽ എക്‌സിനോസ് 1380 ചിപ്‌സെറ്റ് ഉൾപ്പെടുത്തിയിരിക്കുന്നു.
ഫോണിന്റെ സ്റ്റോറേജുകളിലേക്ക് വരുമ്പോൾ 8GB RAM+ 128GB, 8GB RAM+ 256GB എന്നീ വേരിയന്റുകളാണുള്ളത്. 25W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 6,000mAhന്റെ ബാറ്ററിയും Samsung Galaxy F54ന്റെ അത്യാകർഷകമായ മറ്റൊരു ഫീച്ചറാണ്.
സാംസങ് ഫോണുകളുടെ ക്യാമറയും എപ്പോഴും മികച്ച് നിൽക്കാറുണ്ട്. 108 മെഗാപിക്സലാണ് ഫോണിന്റെ മെയിൻ ക്യാമറ. 8 MPയുടെ അൾട്രാ വൈഡ് ക്യാമറയും 2 MPയുടെ സെൻസറും ഫോണിലുണ്ട്. സെൽഫി പ്രിയർക്കും അത്യാവശ്യം മികച്ച ക്യാമറ അനുഭവം തന്നെ സാംസങ്ങിന്റെ പുതുപുത്തൻ ഫോണിൽ നിന്ന് ലഭിക്കും. അതായത്, Samsung Galaxy F54ന് 23 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയാണുള്ളത്.
Samsungന്റെ ഈ പുതുപുത്തൻ ഫോൺ എവിടെ നിന്നും വാങ്ങാം?
Samsung Indiaയുടെ യൂട്യൂബ് ചാനലിൽ Samsung Galaxy F54ന്റെ ലൈവ് ലോഞ്ച് പരിപാടി കാണാനാകും. ഉച്ചയ്ക്ക് 2.30 മുതലാണ് ലൈവ് സ്ട്രീമിങ്.
128GBയുടെ സാംസങ് ഗാലക്സി F54 എന്തായാലും 30,000 രൂപയ്ക്ക് അകത്ത് വില വരുന്ന ഫോണായിരിക്കുമെന്നാണ് സൂചനകൾ. 28,499 രൂപയാണ് ഇതിന് വില വരിക എന്നും പറയുന്നു. 256GB മോഡലിന് ഒരുപക്ഷേ 35,999 രൂപ വരെ വില വന്നേക്കാം. ഇതുവരെ വില വിവരങ്ങളെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. എന്നാൽ ലോഞ്ചിന് പിന്നാലെ ഫോൺ Flipkart വഴി പർച്ചേസ് നടത്താവുന്നതാണ്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile