Samsung Galaxy M55s 5G എത്തിയത് Triple ക്യാമറയിൽ, Snapdragon പ്രോസസറിൽ, സൂപ്പർ ഡിസൈനുമായി
ഈ വർഷം ഏപ്രിലിലാണ് Galaxy M55 പുറത്തിറക്കിയത്
മാസങ്ങൾക്ക് ശേഷം Samsung Galaxy M55s കൂടി എത്തിയിരിക്കുന്നു
ഫോണിന് 20,000 രൂപയ്ക്കും താഴെയാണ് വിലയാകുന്നത്
ട്രിപ്പിൾ ക്യാമറയിൽ Samsung Galaxy M55s പുറത്തിറക്കി. സാംസങ്ങിന്റെ ജനപ്രിയ ഫോണാണ് എം സീരീസിലെ പല മോഡലുകളും. ഇതിലേക്ക് പുതിയൊരു മിഡ് റേഞ്ച് ഫോൺ കൂടി എത്തിച്ചിരിക്കുന്നു.
ബജറ്റ് നോക്കി വാങ്ങുന്നവർക്ക് അനുയോജ്യമായ ഫോണാണിത്. കാരണം ഫോണിന് 20,000 രൂപയ്ക്കും താഴെയാണ് വിലയാകുന്നത്. സ്‌നാപ്ഡ്രാഗൺ 7 പ്രോസസറും ട്രിപ്പിൾ ക്യാമറയുമുണ്ട്. പോരാഞ്ഞിട്ട് ഇത് ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന ഫോണാണ്. ഇത്രയും ഫീച്ചറുകളുള്ള 5G ഫോൺ ബജറ്റ് വിലയിൽ ലഭിക്കുന്നത് അപൂർവ്വമാണ്.
ഈ വർഷം ഏപ്രിലിലാണ് Galaxy M55 പുറത്തിറക്കിയത്. മാസങ്ങൾക്ക് ശേഷം Galaxy M55s കൂടി എത്തിയിരിക്കുന്നു. ഡിസൈനിൽ പുതിയ ഫോണിന് ചില വ്യത്യാസങ്ങളുണ്ട്. ഡിസൈനിൽ മാത്രമാണോ ഗാലക്സി M55 വേറിട്ടതാകുന്നത്. നോക്കാം.
Samsung Galaxy M55s പുറത്തിറക്കി
മെലിഞ്ഞ ഡിസൈനിലാണ് സാംസങ് ഗാലക്സി M55s പുറത്തിറക്കിയത്. ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സ്കാനറിലാണ് ഫോൺ അവതരിപ്പിച്ചത്. OIS ഫീച്ചറുകളുള്ള ട്രിപ്പിൾ റിയർ ക്യാമറയാണ് സാംസങ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഫോണിന്റെ പ്രധാന ഫീച്ചറുകൾ നോക്കാം.
Samsung Galaxy M55s ഫീച്ചറുകൾ
6.7 ഇഞ്ച് AMOLED പാനലുമായാണ് ഫോൺ പുറത്തിറങ്ങിയത്. FHD+ റെസല്യൂഷൻ ഇതിന്റെ സ്ക്രീനിനുണ്ട്. ഡിസ്പ്ലേയ്ക്ക് 1,000 nits പീക്ക് ബ്രൈറ്റ്നെസ്സും 120Hz റിഫ്രെഷ് റേറ്റുമുണ്ട്. ഫോണിന്റെ മെയിൻ ക്യാമറ 50MP OIS ആണ്. ഇതിൽ 8MP അൾട്രാ-വൈഡ്-ആംഗിൾ ലെൻസും നൽകിയിട്ടുണ്ട്. കൂടാതെ, 2MP മാക്രോ യൂണിറ്റും ഗാലക്സി M55s-ലുണ്ട്. നൈറ്റ്ഗ്രാഫി, ഡ്യുവൽ റെക്കോർഡിങ് പോലുള്ള ക്യാമറ എക്സ്പീരിയൻസ് നിങ്ങൾക്ക് ലഭിക്കും. അതുപോലെ ഫോണിൽ 50 മെഗാപിക്സലിന്റെ സെൽഫി ക്യാമറയുമുണ്ട്.
ഫോണിലുള്ളത് സ്‌നാപ്ഡ്രാഗൺ 7 Gen 1 SoC എന്ന പ്രോസസറാണ്. ഇത് 45W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. 5,000mAh ആണ് ഇതിലുള്ള ബാറ്ററി യൂണിറ്റ്. OneUI 6.1 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 ആണ് സോഫ്റ്റ് വെയർ. സാംസങ് Knox Vault, Quick Share മുതലായ ഫീച്ചറുകളുമുണ്ട്. കൂടാതെ ഫോണിൽ വോയിസ് ഫോക്കസ് മോഡും ലഭിക്കുന്നതാണ്.
വില എത്ര?
സാംസങ് ഗാലക്സി M55s 5G മൂന്ന് വേരിയന്റുകളിലാണുള്ളത്. അടിസ്ഥാന വേരിയന്റായ 8GB + 128GB ഫോണിന് 19,999 രൂപയാകുന്നു. 8+256GB, 12+256GB സ്റ്റോറേജുകളുള്ള മറ്റ് വേരിയന്റുകളുമുണ്ട്. ഇവ രണ്ടിന്റെയും വില കമ്പനി പുറത്തുവിട്ടിട്ടില്ല. അതേ സമയം ഗാലക്സി M55 വില 26,999 രൂപയിൽ ആരംഭിക്കുന്നു.
സെപ്റ്റംബർ 26 മുതലാണ് ഗാലക്സി M55s 5G വിൽപ്പനയ്ക്ക് എത്തുന്നത്. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 2,000 രൂപ തൽക്ഷണ കിഴിവ് നേടാം. ആമസോൺ, സാംസങ് ഒഫീഷ്യൽ സൈറ്റുകളിലൂടെ ഫോൺ ഓൺലൈനായി വാങ്ങാം. രാജ്യത്തുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകളിലും സ്മാർട്ഫോൺ ലഭ്യമായിരിക്കും.
Read More: Samsung Mega Offer: അവിടെ ഐഫോൺ സെയിൽ, ഇവിടെ പ്രീമിയം ഫോണിന് വമ്പൻ Discount!
സെപ്തംബർ 27-ന് ആമസോണിൽ GIF Sale ആരംഭിക്കുന്നു. 26 മുതൽ പ്രൈം ഡേ അംഗങ്ങൾക്ക് പ്രത്യേക ഓഫറുകളും ലഭിക്കുന്നതാണ്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile