അമ്പോ വീണ്ടും സാസങ്ങ് 5G ഫോൺ ;ഗാലക്സി 52 5ജി ഫോണുകൾ ഇതാ എത്തുന്നു
സാംസങ്ങിന്റെ പുതിയ രണ്ടു 5ജി സ്മാർട്ട് ഫോണുകൾ ഇതാ എത്തുന്നു
Samsung Galaxy M52 5G, Galaxy M32 5G ഫോണുകളാണ് എത്തുന്നത്
സാംസങ്ങിന്റെ പുതിയ രണ്ടു 5ജി സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നു .Samsung Galaxy M52 5G, Galaxy M32 5G എന്നി സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ പ്രതീക്ഷിക്കുന്നത് .5ജി സപ്പോർട്ടിൽ തന്നെയാണ് ഈ രണ്ടു Samsung Galaxy M52 5G, Galaxy M32 5G സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുന്നത് .
എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകൾ ഒക്കെ തന്നെ ലീക്ക് ആയിരിക്കുന്നു .അത്തരത്തിൽ ലീക്ക് ആയ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ നോക്കാം .Samsung Galaxy M52 5G സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന ഫീച്ചറുകളിൽ 6.7 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയും ഉണ്ടാകും .കൂടാതെ Qualcomm Snapdragon 778G പ്രോസ്സസറുകളിൽ തന്നെയാകും ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം .
അതുപോലെ തന്നെ 6 ജിബിയുടെ റാം വേരിയന്റുകളും കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകളും ഇതിൽ പ്രതീക്ഷിക്കാവുന്നതാണ് .ക്യാമറകളിൽ 64 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെ ഈ മോഡലുകൾക്ക് പ്രതീക്ഷിക്കാം .എന്നാൽ ഈ സ്മാർട്ട് ഫോണുകൾക്ക് 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഉണ്ടാകും എന്നാണ് സൂചനകൾ .
ആൻഡ്രോയിഡിന്റെ 11 ൽ തന്നെ ആയിരിക്കും ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .മികച്ച ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് പ്രതീക്ഷിക്കാവുന്നതാണ് .