സാംസങ്ങിന്റെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇതാ പുറത്തിറങ്ങുന്നു
Samsung Galaxy M52 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ എത്തുന്നത്
സെപ്റ്റംബർ 19നു ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നതാണ്
സാംസങ്ങിന്റെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Samsung Galaxy M52 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നു .സെപ്റ്റംബർ 19 നു ആണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .അതിനു ശേഷം ആമസോണിൽ തന്നെയാണ് സെയിലിനു എത്തുക .ഈ ഫോണുകളുടെ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ നോക്കാം .
SAMSUNG GALAXY M52 5G: SPECIFICATIONS
പ്രതീക്ഷിക്കുന്ന സവിശേഷതകൾ ;6.7 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 120Hz റിഫ്രഷ് റേറ്റ് 1,080×2,400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ ഫോണുകളുടെ സംരക്ഷണത്തിന് Corning Gorilla Glass 5 ലഭിക്കുന്നതാണ് .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ സാംസങ്ങിന്റെ ഈ 5ജി സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 778G പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ 8 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 11ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 64 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഇതിനു ലഭിക്കുക .64 മെഗാപിക്സൽ + 12 മെഗാപിക്സൽ + 5 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സൽ സെൽഫിയും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .