Samsung തങ്ങളുടെ ജനപ്രിയ M Series-ൽ പുതിയ ഫോൺ പുറത്തിറക്കി. മിഡ് റേഞ്ച് ബജറ്റുകാർക്കായി Galaxy M35 5G ഇന്ത്യയിൽ അവതരിപ്പിച്ചു. സാംസങ്ങിന്റെ ഇൻ-ഹൗസ് എക്‌സിനോസ് 1380 പ്രോസസറുള്ള സ്മാർട്ഫോണാണിത്. ഗെയിമിങ്ങിലും ടാസ്കുകളിലും വേഗത്തിലുള്ള പെർഫോമൻസ് ഫോൺ ഉറപ്പാക്കുന്നു.
6,000mAh ബാറ്ററി പായ്ക്ക് ചെയ്താണ് Samsung Galaxy M35 വന്നിരിക്കുന്നത്. ഫോട്ടോഗ്രാഫിയ്ക്കാകട്ടെ ട്രിപ്പിൾ റിയർ ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. വലിയ അനൌൺസ്മെന്റുകളൊന്നുമില്ലാത ആണ് സാംസങ് 5G-യുടെ വരവ്.
മൂന്ന് ആകർഷക കളറുകളിലാണ് സ്മാർട്ഫോൺ ഡിസൈൻ ചെയ്തിട്ടുള്ളത്. മൂൺലൈറ്റ് ബ്ലൂ, ഡേബ്രേക്ക് ബ്ലൂ, തണ്ടർ ഗ്രേ എന്നീ നിറങ്ങളാണുള്ളത്. സ്റ്റോറേജിലും സാംസങ് ഗാലക്സി M35 5G ശക്തിമാനാണ്. കാരണം 8GB റാമും 25GB സ്റ്റോറേജും ഇതിനുണ്ട്.
6.6 ഇഞ്ച് വലിപ്പമുള്ള മിഡ് റേഞ്ച് സ്മാർട്ഫോണാണിത്. സ്ക്രീനിൽ FHD+ sAMOLED ഡിസ്‌പ്ലേയാണുള്ളത്. 120Hz റീഫ്രെഷ് റേറ്റ് സ്ക്രീനിന് ലഭിക്കുന്നു. ഫോണിന് 1,000 nits ബ്രൈറ്റ്നെസ്സുണ്ട്. ഗോറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഡോൾബി അറ്റ്‌മോസ് നൽകുന്ന സ്റ്റീരിയോ സ്പീക്കറുകളും ഇതിലുണ്ട്.
ട്രിപ്പിൾ ക്യാമറ സജ്ജീകരിച്ചിരിക്കുന്ന സ്മാർട്ഫോണാണ് ഗാലക്സി M35 5G. ഇതിലെ പ്രധാന ക്യാമറ 50 മെഗാപിക്സലാണ്. 8MP അൾട്രാവൈഡ് ലെൻസും ഫോണിലുണ്ട്. മൂന്നാമത്തെ ക്യാമറ 2MP-യുടെ മാക്രോ സെൻസറാണ്. ഇതിനുപരി 13MP ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്.
ഫോണിൽ പതിവ് പോലെ 6,000mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു. അതിവേഗത്തിൽ ചാർജാകാൻ 25W ഫാസ്റ്റ് ചാർജിങ്ങാണ് സ്മാർട്ഫോണിലുള്ളത്.
അപ്രതീക്ഷിതമായി സാംസങ് ഗാലക്സി എം35 ജൂലൈ 17-ന് ലോഞ്ച് ചെയ്തു. ജൂലൈ 20-ന് ആമസോൺ പ്രൈം ഡേ സേയിലിലൂടെ സ്പെഷ്യൽ ഓഫർ ലഭിക്കും. അന്ന് തന്നെയാണ് ഫോണിന്റെ ആദ്യ വിൽപ്പന. സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും വിൽപ്പനയുണ്ടാകും.
Also Read: OnePlus Nord 4 5G: Snapdragon പ്രോസസറും, Sony ക്യാമറയും! Pre Booking-ൽ വമ്പൻ Discount ഓഫറുകളും
8GB റാമും 25GB സ്റ്റോറേജുമുള്ളതാണ് ഉയർന്ന വേരിയന്റ്. 24,499 രൂപയാണ് ഇതിന്റെ വില. 8GB റാമും 128GB ഫോണിന് 21,499 രൂപയാകും. 6GB റാമും 128B സ്റ്റോറേജുമുള്ള മറ്റൊരു വേരിയന്റ് കൂടിയുണ്ട്. ഇതിന് 19,999 രൂപയാണ് വില.
എന്നാൽ ആമസോൺ പ്രൈം ഡേ സെയിലിൽ 15,999 രൂപയ്ക്ക് വാങ്ങാനാകും. ജൂലൈ 20, 21 തീയതികളിലാണ് ആമസോൺ പ്രൈം ഡേ സെയിൽ.