Samsung Galaxy M34 5G Launch and Specifications: Samsung Galaxy M34 5G സ്മാർട്ട്ഫോൺ ജൂലൈ 7ന് ഇന്ത്യയിൽ അവതരിപ്പിക്കും

Samsung Galaxy M34 5G Launch and Specifications: Samsung Galaxy M34 5G സ്മാർട്ട്ഫോൺ ജൂലൈ 7ന് ഇന്ത്യയിൽ അവതരിപ്പിക്കും
HIGHLIGHTS

Samsung Galaxy M34 5G സ്മാർട്ട്ഫോൺ ജൂലൈ 7ന് ഇന്ത്യയിൽ അവതരിപ്പിക്കും

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയും Samsung Galaxy M34 5Gയിൽ ഉണ്ടാകും

Samsung Galaxy M34 5Gയുടെ മറ്റു സവിശേഷതകൾ ഒന്ന് പരിചയപ്പെടാം

സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ Samsung Galaxy M34 5G എത്തുന്നു. Samsung Galaxy M34 5G സ്മാർട്ട്ഫോൺ ജൂലൈ 7ന് ഇന്ത്യയിൽ അവതരിപ്പിക്കും. പുതിയ എം സീരീസ് ഫോണായാണ് Samsung Galaxy M34 5G വരുന്നത്. ഈ ഡിവൈസിന് ഇന്ത്യയിൽ 20,000 രൂപയിൽ താഴെയായിരിക്കും വിലയെന്നാണ് സൂചനകൾ. ഫോണിന്റെ ലോഞ്ച് തിയ്യതി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

Samsung Galaxy M34 5Gയുടെ സവിശേഷതകൾ 

6000 എംഎഎച്ച് ബാറ്ററി, 50എംപി ക്യാമറ ഉൾപ്പെടെയുള്ള ഫീച്ചറുകളുമായി എത്തുന്ന Samsung Galaxy M34 5G യെ 'മോൺസ്റ്റർ' എന്നാണ് സാംസങ് വിശേഷിപ്പിച്ചിരിക്കുന്നത്. Samsung Galaxy M34 5Gയുടെ പാക്കേജ് സിംഗിൾ-കോർ ടെസ്റ്റിൽ 956 പോയിന്റും മൾട്ടി-കോർ ടെസ്റ്റിൽ 2032 പോയിന്റും നേടി. എം34 ന്റെ ഫീച്ചറുകൾ കമ്പനി ​ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഗ്യാലക്സി എം33യുടെ ഡിസ്പ്ലേയുമായി താരതമ്യപ്പെടുത്തുമ്പോൾ, എം34 ന് ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനോടുകൂടിയ 6.4 ഇഞ്ച് സൂപ്പർഅമോലെഡ് സ്‌ക്രീൻ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Samsung Galaxy M34 5Gയുടെ ക്യാമറ 

50 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാവൈഡ് ക്യാമറ, 5 എംപി മാക്രോ ക്യാമറ എന്നിവ Samsung Galaxy M34 5G യിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 32 എംപിയുടേതാകും സെൽഫി ക്യാമറ. നേരിട്ടുള്ള സൂര്യപ്രകാശത്തിൽ പോലും സ്‌ക്രീൻ റീഡുചെയ്യാൻ 'വിഷൻ ബൂസ്റ്റർ' എന്ന സാങ്കേതികവിദ്യ സാംസങ് എം34 ൽ നൽകുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയും എം34 ൽ ഉണ്ടാകും. ഒറ്റ ഷോട്ടിൽ 4 ഫോട്ടോകളും 4 വിഡിയോകളും പകർത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന സാംസങിന്റെ മോൺസ്റ്റർ ഷോട്ട് 2.0 സവിശേഷതയും 16 വ്യത്യസ്ത ലെൻസ് ഇഫക്‌റ്റുകളുള്ള ഒരു ഫൺ മോഡും ഇതിൽ ഉണ്ട് എന്ന് ചില ഓൺ​ലൈൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 6,000mAh ബാറ്ററിയും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗാലക്സി എം33 യുടെ പിൻഗാമിയായാണ് എം34 ന്റെ വരവ്. അ‌തിനാൽത്തന്നെ 20000 രൂപയിൽ താഴെ വിലയിലാകും എം34 എത്തുക. 17,999 രൂപ പ്രാരംഭ വിലയിലാണ് എം33 കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിയത്. ആമസോണിലൂടെയാകും വിൽപ്പന.

സാംസങ് ഗാലക്സ് എഫ്34 ന്റെ അ‌ധികം വിശദാംദശങ്ങൾ പുറത്തുവന്നിട്ടില്ല. എങ്കിലും ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ കണക്കിലെടുത്താൽ എഫ് 34 ന്റെ ഹാർഡ്‌വെയർ സവിശേഷതകളിൽ ഭൂരിഭാഗവും ഗാലക്സി എ34 5ജിയുടേതിന് സമാനമായിരിക്കും. 6.6 ഇഞ്ച് FHD+ ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, മീഡിയടെക് ഡൈമൻസിറ്റി 1080 ചിപ്‌സെറ്റ് എന്നിവ എഫ്34 ൽ ഉണ്ടാകും. 8ജിബി വരെ റാം, 256ജിബി വരെ ഓൺബോർഡ് സ്റ്റോറേജ്, 48എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പ് എന്നിവയും പ്രതീക്ഷിക്കാം. ആൻഡ്രോയിഡ് 13 ആയിരിക്കും ഒഎസ്. 5,000 എംഎഎച്ച് അല്ലെങ്കിൽ 6,000 എംഎഎച്ച് ബാറ്ററിയും 25W ഫാസ്റ്റ് ചാർജിംഗും ഗാലക്‌സി എഫ് 34 5ജിയിൽ കാണാം.

Nisana Nazeer
Digit.in
Logo
Digit.in
Logo