സാംസങ് തങ്ങളുടെ സിഗ്നേച്ചർ ഡിസൈനായ Samsung Galaxy M34 5G ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ സാംസങ് ഗാലക്സി എം34 5ജിയിലെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.
സാംസങ് ഗാലക്സി എം34 5ജി: 120Hz റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് AMOLED ഡിസ്‌പ്ലേയോടും ഫുൾ HD+ സ്‌ക്രീൻ റെസല്യൂഷനോടും കൂടിയാണ് ഗാലക്സി എം34 എത്തുന്നത്. ഡിസ്പ്ലേയുടെ കാര്യത്തിൽ പരമ്പരാഗത ഡിസൈൻ ശൈലി പിന്തുടർന്ന സാംസങ് കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും നൽകിയിരിക്കുന്നു.
സാംസങ്ങിന്റെ തന്നെ എക്സിനോസ് 1280 ചിപ്സെറ്റ് ആണ് ഗാലക്സി M34 5Gക്ക് കരുത്ത് പകരുന്നത്. സാംസങ്ങിന്റെ ഗാലക്സി M33 5G, ഗാലക്സി A53 5G, ഗാലക്സി A33 5G എന്നീ സ്മാർട്ട്ഫോണുകളിലും ഇതേ പ്രോസസർ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ട് റാം വേരിയന്റുകളിലാണ് ഗാലക്സി M34 ലഭ്യമാകുക.
M34 ന്റെ കുറഞ്ഞ വേരിയന്റിൽ 6ജിബി റാം + 128ജിബി സ്റ്റോറേജും ഉയർന്ന വേരിയന്റിൽ 8ജിബി റാം + 128ജിബി ഇന്റേണൽ സ്‌റ്റോറേജും നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 13 ൽ ആണ് പ്രവർത്തനം. നാല് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഗാലക്സി M34 ന് സാംസങ് വാഗ്ദാനം ചെയ്യുന്നു.
ഒഐഎസ് പിന്തുണയുള്ള 50 മെഗാപിക്സൽ ഇമേജ് സെൻസർ ആണ് ഗാലക്സി M34 ലെ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റത്തെ നയിക്കുന്നത്. ഫോണിൽ 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് അല്ലെങ്കിൽ മാക്രോ സെൻസറും ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 എംപിയുടെ ഫ്രണ്ട്ക്യാമറയും നൽകിയിട്ടുണ്ട്. ഒറ്റ ടേക്കിൽ ഒന്നിലധികം ഷോട്ടുകൾ ക്ലിക്കുചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന മോൺസ്റ്റർ ഷോട്ട് 2.0 എന്ന് വിളിക്കപ്പെടുന്ന ഫീച്ചർ ഗാലക്സി M34 ൽ ഉണ്ടെന്ന് സാംസങ് പറയുന്നു. ഫൺ മോഡ്, നൈറ്റ്ഗ്രാഫി എന്നീ ഫീച്ചറുകളും ലഭ്യമാണ്.
25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററിയാണ് M34 ൽ നൽകിയിരിക്കുന്നു. 5G, 4G VoLTE, Wi-Fi 802.11 b/g/n/ac, ബ്ലൂടൂത്ത്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഫെയ്‌സ് അൺലോക്ക് പിന്തുണ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഗ്യാലക്‌സി M34 5G വാഗ്ദാനം ചെയ്യുന്ന മറ്റ് പ്രധാന സവിശേഷതകൾ.
സാംസങ് ഗാലക്സി M34 5Gയുടെ 6GB റാം + 128GB സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയും 8GB റാം+ 128GB സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയുമാണ് വില. ജൂലൈ 7ന് പ്രീ ബുക്കിങ് ആരംഭിച്ചു. ജൂലൈ 15 മുതൽ നടക്കുന്ന ആമസോൺ പ്രൈം ഡേ സെയിലിനോട് അനുബന്ധിച്ചാണ് വിൽപ്പന ആരംഭിക്കുക. ആമസോണിന് പുറമേ സാംസങ്ങിന്റെ ഔദ്യോഗിക സ്റ്റോറിലും ഗാലക്സി M34 ലഭ്യമാകും. വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് M34 5Gയുടെ കുറഞ്ഞ വേരിയന്റ് 16,999 രൂപയ്ക്ക് ലഭ്യമാകും. പ്രിസം സിൽവർ, മിഡ്‌നൈറ്റ് ബ്ലൂ, വാട്ടർഫാൾ ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് ഗാലക്സി M34 എത്തുന്നത്.