സാംസങ്ങിന്റെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇന്ന് വിപണിയിൽ എത്തും
Samsung Galaxy M32 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ന് എത്തുന്നത്
25000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇത്
സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ന് വിപണിയിൽ പുറത്തിറങ്ങുന്നു .Samsung Galaxy M32 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഈ സ്മാർട്ട് ഫോണുകൾ റിപ്പോർട്ടുകൾ പ്രകാരം 25000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാകും .5ജി സപ്പോർട്ടിൽ തന്നെയാണ് ഈ ഫോണുകളും വിപണിയിൽ എത്തുക .
ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ ലീക്ക് ആകുകയുണ്ടായി .അത്തരത്തിൽ ലീക്ക് ആയ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ നോക്കാം .ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.5 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിൽ ആകും ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .അതുകൂടാതെ തന്നെ 48 മെഗാപിക്സൽ ക്യാമറകൾ ഈ ഫോണുകൾക്കുണ്ടാകും .
സൈഡിൽ ആണ് ഈ ഫോണുകൾക്ക് ഫിംഗർ പ്രിന്റ് സെൻസറുകൾ ലഭിക്കുന്നത് .48 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകൾ തന്നെ ഈ 5ജി ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ ഫോണുകളിൽ പ്രതീക്ഷിക്കാം .
കരുത്താർന്ന 5ജി പ്രോസ്സസറുകളിൽ തന്നെയാകും ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 720 പ്രോസ്സസറുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ 5000mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാം .ഈ സ്മാർട്ട് ഫോണുകൾ ഇന്ന് വിപണിയിൽ പുറത്തുറങ്ങുന്നു .