സാംസങ്ങ് ഗാലക്സി M30 കൂടാതെ റെഡ്മി നോട്ട് 7; ഉടൻ വിപണിയിൽ

Updated on 25-Feb-2019
HIGHLIGHTS

ഈ മാസം പുറത്തിറങ്ങുന്ന രണ്ടു മികച്ച സ്മാർട്ട് ഫോണുകൾ

 

ഈ മാസം ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്ന രണ്ടു സ്മാർട്ട് ഫോണുകളാണ് ഷവോമിയുടെ റെഡ്മി നോട്ട് 7 കൂടാതെ സാംസങ്ങിന്റെ ഗാലക്സി M30 എന്നി മോഡലുകൾ .ഷവോമിയുടെ റെഡ്മി നോട്ട് 7 എന്ന സ്മാർട്ട് ഫോണുകൾ ഈ വരുന്ന  28 തീയതിയാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത് .എന്നാൽ സാംസങ്ങിന്റെ ഗാലക്സി M30 സ്മാർട്ട് ഫോണുകൾ ഷവോമിയുടെ റെഡ്മി നോട്ട് 7 മോഡലുകൾക്ക് 1 ദിവസ്സം മുൻപേ എത്തുന്നു .ഫെബ്രുവരി 27 നു ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .എന്നാൽ റെഡ്‌മിയുടെ മോഡലുകൾ 10500 രൂപ റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണ് .

സാംസങ്ങിന്റെ ഗാലക്സി M 30 ;

6.38 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080 * 2220 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ ബാറ്ററി ലൈഫും എടുത്തുപറയേണ്ടതാണ് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് പുറത്തിറങ്ങുന്നത് . Exynos 7904 പ്രോസസറിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .

ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .13 + 5 + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 5000Mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഫെബ്രുവരി 27 നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .

ഷവോമിയുടെ റെഡ്മി നോട്ട് 7 ;

6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ Android Oreoൽ  തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് . റെഡ്മി നോട്ട് 7 എന്ന മോഡലുകളും ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണ് .

ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .48  കൂടാതെ 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് റെഡ്മി നൽകിയിരിക്കുന്നത് .കൂടാതെ Qualcomm’s Snapdragon 660 ന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4,000mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :