15000 രൂപയ്ക്ക് താഴെ ട്രിപ്പിൾ ക്യാമറയിൽ ഗാലക്സി M30 ഫെബ്രുവരി 27നു
ട്രിപ്പിൾ പിൻ ക്യാമറയിൽ സാംസങ്ങിന്റെ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ
സാംസങ്ങിന്റെ ഏറ്റവും പുതിയതായി പുറത്തിറക്കിയ ഗാലക്സി M10 കൂടാതെ M20 എന്നി സ്മാർട്ട് ഫോണുകൾക്ക് ശേഷം പുറത്തിറങ്ങുന്ന മറ്റൊരു മോഡലാണ് സാംസങ്ങ് ഗാലക്സി M30 എന്ന സ്മാർട്ട് ഫോൺ .ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ ഇതിന്റെ വിലയുമാണ് .ഈ സ്മാർട്ട് ഫോണുകൾ 15000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ കൂടിയാണ് .രണ്ടു വേരിയന്റുകളാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത് .4 ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാം വേരിയന്റുകൾ .സാംസങ്ങിന്റെ ഗാലക്സി M30 സ്മാർട്ട് ഫോണുകൾ ഫെബ്രുവരി 27 നു ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .
6.38 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080 * 2220 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ ബാറ്ററി ലൈഫും എടുത്തുപറയേണ്ടതാണ് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് പുറത്തിറങ്ങുന്നത് . Exynos 7904 പ്രോസസറിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .
ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .13 + 5 + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 5000Mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഫെബ്രുവരി 27 നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .സാംസങ്ങിന്റെ ഗാലക്സി M10 & ഗാലക്സി M20 സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .