6000mah ബാറ്ററിയിൽ സാംസങ്ങ് ഗാലക്സി M21 2021 പുറത്തിറക്കി
സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തി
Samsung Galaxy M21 2021 ഫോണുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്
12,499 രൂപ മുതലാണ് ഇതിന്റെ വിപണിയിലെ വില ആരംഭിക്കുന്നത്
സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Samsung Galaxy M21 2021 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6000mah ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .12,499 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത് .മറ്റു ഫീച്ചറുകൾ നോക്കാം .
Samsung Galaxy M21 2021
6.4 ഇഞ്ചിന്റെ sAMOLED FHD പ്ലസ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 2340×1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .സാംസങ്ങിന്റെ സ്വന്തം പ്രോസസറുകളായ exynos 9611ലാണ് ഇതിന്റെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 & 6 ജിബിയുടെ റാം കൂടാതെ 64 & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .
Android 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .അതുപോലെ തന്നെ 6000mAHന്റെ (upports 15W fast charging out-of-the-box )ബാറ്ററി കരുത്തിലാണ് സാംസങ്ങ് ഗാലക്സി M 21 2021 എഡിഷൻ ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത്.
വില നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറക്കിയിരിക്കുന്ന വേരിയന്റുകൾക്ക് 12,499 രൂപയും കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറക്കിയിരിക്കുന്ന വേരിയന്റുകൾക്ക് 14,499 രൂപയും ആണ് വില വരുന്നത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .