ട്രിപ്പിൾ പിൻ ക്യാമറയിൽ സാംസങ്ങിന്റെ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ
സാംസങ്ങിന്റെ പുതിയ രണ്ടു മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു
സാംസങ്ങിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഉടൻ 2019 ന്റെ വിപണിയിൽ എത്തുന്നു .സാംസങ്ങിന്റെ ഗാലക്സി M20 കൂടാതെ സാംസങ്ങ് ഗാലക്സി M30 എന്നി മോഡലുകൾ ആണ് ഈ വർഷം പുറത്തിറങ്ങുന്നത് .ഡ്യൂവൽ പിൻ ക്യാമറയിലും കൂടാതെ ട്രിപ്പിൾ ക്യാമറയിലുമാണ് ഈ രണ്ടു മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ വാട്ടർ ഡ്രോപ്പ് notch ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .ജനുവരി മാസത്തിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .
സാംസങ്ങിന്റെ ഗാലക്സി M20 ; 6.13 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ വാട്ടർ ഡ്രോപ്പ് notch ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണ് ഇതിന്റെ ബാറ്ററി ലൈഫ് .5000mAhന്റെ ബാറ്ററി ലൈഫാണ് ഈ സ്മാർട്ട് ഫോണുകളുടെ ബാറ്ററി കാഴ്ചവെക്കുന്നത് .13MP + 5MP ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .Exynos 7885 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇതിന്റെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില Rs 15,985 രൂപയാണ് .
സാംസങ്ങിന്റെ ഗാലക്സി M30; 6.38 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .2220 x 1080 പിക്സൽ റെസലൂഷനും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ Exynos 7885 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് ഇതിന്റെയും പ്രവർത്തനം .13MP + 5MP + 5MP ട്രിപ്പിൾ പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .ഇതിന്റെ വിലയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ