Samsung Galaxy M15 5G Update: പ്രീ-ബുക്കിങ്ങിൽ ആകർഷകമായ ഓഫറുകൾ, ഏപ്രിൽ 8ന് ഇന്ത്യയിൽ! TECH NEWS
Samsung Galaxy M15 5G മികച്ച ഓഫറിൽ പ്രീ-ഓർഡർ ചെയ്യാം
Samsung Galaxy M15 5G ഏപ്രിൽ 8ന് ലോഞ്ച് ചെയ്യും
ഗാലക്സി M15 5G നിങ്ങൾക്ക് 999 രൂപ മുടക്കി പ്രീ-ബുക്ക് ചെയ്യാവുന്നതാണ്
സാംസങ്ങിന്റെ വരാനിരിക്കുന്ന ഫോണാണ് Samsung Galaxy M15 5G. ഏപ്രിൽ 8നാണ് ഗാലക്സി എം15 ഇന്ത്യയിൽ ലോഞ്ചിനെത്തുക. ഇപ്പോഴിതാ മികച്ച ഓഫറുകളോടെ ഫോണിന്റെ Pre-booking ആരംഭിച്ചു.
Samsung Galaxy M15 5G
സാംസങ് ഗാലക്സി M55 5G, സാംസങ് ഗാലക്സി M15 5G ഫോണുകൾ ഏപ്രിൽ 8ന് വരുന്നു. ട്രാവൽ അഡാപ്റ്ററർ ഉൾപ്പെടെയുള്ള ഓഫറുകളാണ് ഈ ഗാലക്സി ഫോണിനുള്ളത്. എം15നായി പ്രീ-ബുക്കിങ് ഓഫറുകൾ എന്തെല്ലാമാണ് നൽകുന്നതെന്ന് നോക്കാം.
Samsung Galaxy M15 പ്രീ-ബുക്കിങ്
ഗാലക്സി M15 5G നിങ്ങൾക്ക് 999 രൂപ മുടക്കി പ്രീ-ബുക്ക് ചെയ്യാവുന്നതാണ്. ഈ സാംസങ് ഫോണിന്റെ പ്രീ ഓർഡർ ആമസോൺ വഴിയാണ് നടക്കുന്നത്. 25W ട്രാവൽ അഡാപ്റ്റർ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ലഭിക്കും. 1699 രൂപയുടെ അഡാപ്റ്റർ വെറും 299 രൂപയ്ക്ക് സ്വന്തമാക്കാമെന്നാണ് കമ്പനി പറയുന്നത്.
ഗാലക്സി എം15 5G മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ചില ബാങ്ക് ഡിസ്കൌണ്ടുമുണ്ട്. HDFC ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് നോ-കോസ്റ്റ് EMI ലഭിക്കും. 3 മാസത്തേക്കാണ് നോ- കോസ്റ്റ് ഇഎംഐ ഓഫറുകൾ. ആമസോൺ ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ…
ഗാലക്സി M15 5G സ്പെസിഫിക്കേഷനുകൾ
6.5-ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണ് ഗാലക്സി എം15ലുള്ളത്. ഇതിന് 1080 x 2340 പിക്സൽ സ്ക്രീൻ റെസല്യൂഷൻ ഇതിനുണ്ട്. FHD+ ഇൻഫിനിറ്റി-V സൂപ്പർ AMOLED ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 90Hz റീഫ്രെഷ് റേറ്റ് ഗാലക്സി എം15നുണ്ട്.
ആം മാലി-G57 MC2 GPU ഉള്ള ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6100+ 6nm പ്രൊസസറാണ് ഫോണിലുള്ളത്. OneUI 6 ഉള്ള ആൻഡ്രോയിഡ് 14 ഒഎസ് ഇതിലുണ്ട്. ഹൈബ്രിഡ് ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന ബജറ്റ് ഫോണാണിത്.
സാംസങ്ങിന്റെ ക്യാമറ എപ്പോഴും പ്രശംസ പിടിച്ചുപറ്റാറുണ്ട്. f/1.8 അപ്പേർച്ചറുള്ള 50MP പിൻ ക്യാമറ ഫോണിലുണ്ട്. f/2.2 അപ്പേർച്ചറുള്ള 5MP അൾട്രാ വൈഡ് ക്യാമറ ഉൾപ്പെടുത്തിയിരിക്കുന്നു. f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ സെൻസറും നൽകിയിരിക്കുന്നു. f/2.0 അപ്പേർച്ചറുള്ള 13MP ഫ്രണ്ട് ക്യാമറ ഫോണിൽ സെറ്റ് ചെയ്തിട്ടുണ്ട്.
Read More: Reliance Jio New OTT Plan: Prime Video ആക്സസ് വേണോ? തുച്ഛ വിലയ്ക്ക് പുതിയൊരു Jio പ്ലാൻ
25W ഫാസ്റ്റ് ചാർജിങ്ങിനെ ഗാലക്സി എം15 ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ 6000mAh ബാറ്ററി പായക്ക് ചെയ്തിരിക്കുന്നു. ഡ്യുവൽ 4G VoLTE, വൈ-ഫൈ 802.11 ac, ബ്ലൂടൂത്ത് 5.3, GPS ഫീച്ചറുകൾ ഫോണിലുണ്ട്. USB ടൈപ്പ്-സി പോർട്ട് കണക്റ്റിവിറ്റി ഓപ്ഷനുമുണ്ട്.
വിലയും സ്റ്റോറേജും
സാംസങ് ഗാലക്‌സി M15 5G രണ്ട് വേരിയന്റുകളിലാണ് വന്നിട്ടുള്ളത്. 4GB+ 128GB സ്റ്റോറേജിന് 13,499 രൂപയാണ് വിലയാകുന്നത്. 6GB+ 128GB വേരിയന്റിന് 14,999 രൂപയും വില വരും. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ച വിലയല്ല. ചില റിപ്പോർട്ടുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ്. XX999 എന്നാണ് നിലവിൽ ഫോണിന്റെ വില ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile