digit zero1 awards

6,000 mAh ബാറ്ററിയുള്ള സാംസങ് ഗാലക്സി ഫോണിനെ കുറിച്ച് അറിയാമോ?

6,000 mAh ബാറ്ററിയുള്ള സാംസങ് ഗാലക്സി ഫോണിനെ കുറിച്ച് അറിയാമോ?
HIGHLIGHTS

25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000 mAh ബാറ്ററിയാണുള്ളത്

ഗാലക്സി എം14 5ജിയുടെ അ‌ടിസ്ഥാന വേരിയന്റിന് 13,490 രൂപയാണ് വില

ബ്ലൂ, ഡാർക്ക് ബ്ലൂ, സിൽവർ കളർ വേരിയന്റുകളിൽ ഗാലക്സി എം14 ലഭ്യമാണ്

മികച്ച ഫീച്ചറുകൾ കുറഞ്ഞ നിരക്കിൽ നൽകുന്ന സാംസങിന്റെ സ്മാർട്ഫോണാണ് ഗാലക്സി എം14 (Samsung Galaxy M14). മികച്ച ബാറ്ററി കപ്പാസിറ്റി, ട്രിപ്പിൾ ക്യാമറ സംവിധാനം, കരുത്തുറ്റ പ്രോസസർ, ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ, 5nm എക്‌സിനോസ് ചിപ്‌സെറ്റ് എന്നിങ്ങനെ ഒട്ടനവധി മികച്ച ഫീച്ചറുകളുമായാണ് സാംസങ് ഗാലക്സി എം14(Samsung Galaxy M14) എത്തിയിരിക്കുന്നത്. ഈ സ്മാർട്ട്ഫോണിന്റെ വിലയും പ്രധാന ഫീച്ചറുകളും മറ്റ് സവിശേഷതകളും ഒന്ന് നോക്കാം. 

ഗാലക്സി എം14 ഡിസ്പ്ലേ 

ഫുൾ എച്ച്‌ഡി+ റെസല്യൂഷനിൽ പ്രവർത്തിക്കുന്ന 6.6 ഇഞ്ച് PLS LCD ഡിസ്‌പ്ലേയുമായാണ് സാംസങ് ഗാലക്സി എം14 (Samsung Galaxy M14) എത്തുന്നത്. 90Hz റിഫ്രഷ് റേറ്റും ഇതിലുണ്ട്. മികച്ച പ്രവർത്തന മികവിനായി മാലി G68 ജിപിയുവിനൊപ്പം എക്‌സിനോസ് 1330 ഒക്ടാ-കോർ ചിപ്സെറ്റും ഈ സ്മാർട്ട്ഫോണിലുണ്ട്.

ഗാലക്സി എം14 സ്റ്റോറേജ് വേരിയന്റുകളും ഒഎസും 

4 ജിബി/6ജിബി റാമും 128 ജിബി സ്റ്റോറേജും മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്ന സ്റ്റോറേജ് വേരിയന്റുകളാണ് പിന്തുണ നൽകുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഇന്റേണൽ സ്റ്റോറേജ് വർധിപ്പിക്കാനുള്ള ഓപ്ഷനുണ്ട്. ആൻഡ്രോയിഡ് 13 ഔട്ട് ഓഫ് ദി ബോക്‌സുമായിട്ടാണ് എം14 5ജി(Samsung Galaxy M14) എത്തുന്നത്. 

ഗാലക്സി എം14 ക്യാമറ 

ട്രിപ്പിൾ റിയർ ക്യാമറ ഉപയോക്താക്കൾക്ക് മികച്ച ക്യാമറാനുഭവം നൽകും എന്നാണ് അവകാശപ്പെടുന്നത്. f/1.8 അപ്പേർച്ചറും PDAF ഉം ഉള്ള 50 എംപി പ്രധാന ക്യാമറയും മാക്രോ, ഡെപ്ത് ഷോട്ടുകൾക്കായുള്ള രണ്ട് 2-മെഗാപിക്സൽ സെൻസറുകളും ഉൾപ്പെടുന്നതാണ് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 MP മുൻ ക്യാമറയും നൽകിയിട്ടുണ്ട്. 

ഗാലക്സി എം14 ബാറ്ററി 

25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000 mAh ബാറ്ററിയാണ് സാംസങ് ഗാലക്സി എം14 (Samsung Galaxy M14) 5ജിയിലുള്ളത്. ഈ ഫോണിന്റെ എടുത്തുപറയാവുന്ന സവിശേഷതകളിൽ ​ഒന്നാണ് ഉയർന്ന ബാറ്ററി കപ്പാസിറ്റി ഈ ഫോണിന്റെ പ്രത്യേകതയാണ്.

Samsung Galaxy M14 മറ്റ് സവിശേഷതകൾ 

കണക്റ്റിവിറ്റിക്കായി, 5G, 4G, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത്, NFC, GPS, കൂടാതെ യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുണ്ട്. കോളുകൾക്കിടയിലെ പശ്ചാത്തല ശബ്‌ദം റദ്ദാക്കുന്ന വോയ്‌സ് ഫോക്കസ് സവിശേഷതയാണ് എം14(Samsung Galaxy M14)ന്റെ മറ്റൊരു സവിശേഷത. 

ഗാലക്സി എം14 വിലയും കളർവേരിയന്റുകളും 

സാംസങ് ഗാലക്സി എം14 5ജിയുടെ അ‌ടിസ്ഥാന വേരിയന്റിന് 13,490 രൂപയാണ് വില. ബ്ലൂ, ഡാർക്ക് ബ്ലൂ, സിൽവർ കളർ വേരിയന്റുകളിൽ ഗാലക്സി എം14 ലഭ്യമാണ്. ഏപ്രിൽ 21 ന് ഉച്ചയ്ക്ക് 12 മണി മുതലാണ് സാംസങ് ഗാലക്സി എം14 ​5ജിയുടെ വിൽപ്പന ഇന്ത്യയിൽ ആരംഭിക്കുന്നത്. ആമസോണിലും സാംസങ് വെബ്‌സൈറ്റിലും ഓഫ്‌ലൈൻ ഔട്ട്‌ലെറ്റുകളിലും സ്മാർട്ട്‌ഫോൺ ലഭ്യമാകും. 

Nisana Nazeer
Digit.in
Logo
Digit.in
Logo