ജനപ്രിയമായ ബജറ്റ് ഫോണാണ് Samsung Galaxy M14 5G. ഫോണിന്റെ മികച്ച ഫീച്ചറുകളാണ് ഒരു കാരണം. കൂടാതെ ഫോണിന്റെ വിലയും സാംസങ് എന്ന ബ്രാൻഡും ജനപ്രിയത വർധിപ്പിക്കുന്നു.
കഴിഞ്ഞ വർഷം ഇന്ത്യയിൽ പുറത്തിറങ്ങിയ ഫോണാണിത്. 2 വേരിയന്റുകളിലായിരുന്നു സാംസങ് തങ്ങളുടെ Mസീരീസുകൾ അവതരിപ്പിച്ചത്. ഇപ്പോഴും ഈ ഫോണിന്റെ ജനപ്രിയത കുറഞ്ഞിട്ടില്ല. 10,000 രൂപ മുതൽ 13000 രൂപ റേഞ്ചിൽ ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ സന്തോഷ വാർത്ത. Samsung Galaxy M14 നിങ്ങൾക്ക് ഡിസ്കൌണ്ടിൽ വാങ്ങാം.
2 വേരിയന്റുകളാണ് സാംസങ് ഗാലക്സി M14-നുള്ളത്. രണ്ടും 128GB സ്റ്റോറേജുള്ള ഫോണാണ്. എന്നാൽ ഇവയുടെ റാം വ്യത്യാസപ്പെട്ടിരിക്കുന്നു. 4GB റാമും, 6GB റാമുമുള്ള ഗാലക്സി M14 ഫോണുകളാണുള്ളത്. ഇവയ്ക്ക് രണ്ടിനും ഇപ്പോൾ ഓഫറുണ്ട്.
സാംസങ് ഗാലക്‌സി M14ന്റെ 4GB ഫോണിന് ഇപ്പോൾ 12,490 രൂപ മാത്രമാണ് വില. ലോഞ്ച് സമയത്ത് ഫോണിന് ഓഫറുണ്ടായിരുന്നു. അന്ന് 13,490 രൂപയായിരുന്നു 4GB ഫോണിന് വിലയുണ്ടായിരുന്നത്. ഇന്ന് വീണ്ടും 1000 രൂപ കൂടി കുറച്ചു.
ഗാലക്സി എം14ന്റെ 6GB റാമിനും ഇപ്പോൾ ഓഫറുണ്ട്. 13,990 രൂപയാണ് ഇതിന്റെ 6GB വേരിയന്റിന് ഓഫിൽ നൽകുന്ന വില.
രണ്ട് വേരിയന്റുകൾക്കും ബാങ്ക് ഓഫറുകളും ലഭ്യമാണ്. HDFC ബാങ്ക് കാർഡുകൾക്ക് 1000 രൂപയുടെ വിലക്കിഴിവ് കൂടി ചേർക്കാം. ഇനി എക്സ്ചേഞ്ച് ഓഫറിലൂടെ വാങ്ങുകയാണെങ്കിൽ 13,000 രൂപ വരെ കിഴിവുണ്ട്.
ആമസോണിലാണ് ഇത്രയും വിലക്കുറവിൽ M14 വിൽക്കുന്നത്. ഐസി സിൽവർ, ബെറി ബ്ലൂ, സ്‌മോക്കി ടീൽ എന്നീ നിറങ്ങളിൽ ഫോൺ വാങ്ങാം. ഓഫറിൽ വാങ്ങൂ… CLICK HERE
6.6-ഇഞ്ച് FHD+ LCD ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന് 90Hz റീഫ്രെഷ് റേറ്റ് വരുന്നു. മാലി-G68 MP2 GPU-മായി ജോടിയാക്കിയ ഒക്ടാ-കോർ എക്‌സിനോസ് 1330 ചിപ്‌സെറ്റ് ഉൾപ്പെടുത്തിയിരിക്കുന്നു.
ഒരു ബജറ്റ് ഫോണിലും പ്രതീക്ഷിക്കാനാകാത്ത ഫീച്ചറുകൾ നിങ്ങൾക്ക് ഇതിൽ ലഭിക്കും. 6000mAh ബാറ്ററിയാണ് സാംസങ് ഗാലക്‌സി M14-യിലുള്ളത്. 25W ഫാസ്റ്റ് ചാർജിങ്ങിനെയും ഈ ബജറ്റ് ഫോൺ സപ്പോർട്ട് ചെയ്യുന്നു. One UI 5.1 കോർ ഉപയോഗിച്ചുള്ള ആൻഡ്രോയിഡ് 13 ആണ് OS.
READ MORE: Lava Yuva 3 Launch: 5000 mAh, AI ഫീച്ചറുള്ള ട്രിപ്പിൾ ക്യാമറ! വെറും 6799 രൂപയോ?
50MP പ്രൈമറി ക്യാമറയാണ് ഗാലക്സി എം14-ലുള്ളത്. 2MP മാക്രോ ലെൻസും 2MP ഡെപ്ത് സെൻസറും ഫോണിലുണ്ട്. സെൽഫികൾക്കായി, 13MP ഫ്രണ്ട് ക്യാമറയുണ്ട്. ഇതൊരു 5G സപ്പോർട്ടിങ് ഫോണാണ്. ഡ്യുവൽ 4G VoLTE, വൈ-ഫൈ, ബ്ലൂടൂത്ത് 5.2 എന്നീ ഫീച്ചറുകളും M14-ലുണ്ട്. USB ടൈപ്പ് സി ചാർജറാണ് ഫോണിലുള്ളത്.