digit zero1 awards

വിലക്കുറവിൽ Samsung Galaxy M14 5G; വാങ്ങാനും വാങ്ങാതിരിക്കാനും കാരണങ്ങൾ

വിലക്കുറവിൽ Samsung Galaxy M14 5G; വാങ്ങാനും വാങ്ങാതിരിക്കാനും കാരണങ്ങൾ
HIGHLIGHTS

ട്രിപ്പിൾ റിയർ ക്യാമറ ഉപയോക്താക്കൾക്ക് മികച്ച ക്യാമറാനുഭവം നൽകും

ഈ ഫോണിന്റെ സവിശേഷതകളിൽ ​ഒന്നാണ് ഉയർന്ന ബാറ്ററി കപ്പാസിറ്റി

സ്മാർട്ഫോണിന്റെ ബോക്സിൽ സാംസജ് ചാർജർ ഉൾപ്പെടുത്തിയിട്ടില്ല

ഗാലക്സി എം14 5ജി (Samsung Galaxy M14 5G) സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിച്ചിരിക്കുകയാണ് സാംസങ് . മികച്ച ഫീച്ചറുകൾ കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഗാലക്സി എം14ന്റെ പ്രത്യേകത. നല്ലൊരു 5ജി ഫോൺ മികച്ച ഫീച്ചറുകളോടെ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കണം എന്ന ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് പരിഗണിക്കാവുന്ന മികച്ച ഓപ്ഷനാണ് സാംസങ് ഗാലക്സി എം14 5G (Samsung Galaxy M14 5G) യിലൂടെ മുന്നോട്ട് വച്ചിരിക്കുന്നത്. 

മികച്ച ബാറ്ററി, ആകർഷകമായ ട്രിപ്പിൾ ക്യാമറ സംവിധാനം, വേഗതയുള്ള പ്രോസസർ, ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ, ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ, 5nm എക്‌സിനോസ് ചിപ്‌സെറ്റ് എന്നിങ്ങനെ ഒട്ടനവധി മികച്ച ഫീച്ചറുകളും മറ്റുമായാണ് സാംസങ് ഗാലക്സി എം14 ഗാലക്സി എം14 5ജി (Samsung Galaxy M14 5G) സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിച്ചിരിക്കുകയാണ് സാംസങ് . മികച്ച ഫീച്ചറുകൾ കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഗാലക്സി എം14ന്റെ പ്രത്യേകത. നല്ലൊരു 5ജി ഫോൺ മികച്ച ഫീച്ചറുകളോടെ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കണം എന്ന ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് പരിഗണിക്കാവുന്ന മികച്ച ഓപ്ഷനാണ് സാംസങ് ഗാലക്സി എം14 5ജി (Samsung Galaxy M14 5G).  

സ്മാർട്ട്ഫോണിന്റെ വിലയും പ്രധാന ഫീച്ചറുകളും ഒന്ന് നോക്കാം 

ഫുൾ എച്ച്‌ഡി+ റെസല്യൂഷനിൽ പ്രവർത്തിക്കുന്ന 6.6 ഇഞ്ച് പിഎൽഎസ് എൽസിഡി ഡിസ്‌പ്ലേയുമായാണ് സാംസങ് ഗാലക്സി എം14 എത്തുന്നത്. 90Hz റിഫ്രഷ് റേറ്റും ഇതിലുണ്ട്. മികച്ച പ്രവർത്തന മികവിനായി മാലി ജി68 ജിപിയുവിനൊപ്പം എക്‌സിനോസ് 1330 ഒക്ടാ-കോർ ചിപ്സെറ്റും സാംസജ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു.

4 GB/ 6GB റാമും 128GB സ്റ്റോറേജും മികച്ച പ്രകടനം വാഗ്ദാനം ചെയ്യാൻ ഈ സ്മാർട്ട്ഫോണിന് പിന്തുണ നൽകും. ഒരു മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഇന്റേണൽ സ്റ്റോറേജ് വർധിപ്പിക്കാനുള്ള ഓപ്ഷനും കമ്പനി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 ഔട്ട് ഓഫ് ദി ബോക്‌സുമായിട്ടാണ് എം14 എത്തുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സംവിധാനത്തോടൊപ്പം എത്തുന്ന എം14 ഉപയോക്താക്കൾക്ക് മികച്ച ക്യാമറാനുഭവം നൽകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 എംപി മുൻ ക്യാമറയും നൽകിയിട്ടുണ്ട്. 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്സി എം14 5ജിയിലുള്ളത്. ഈ ഫോണിന്റെ എടുത്തുപറയാവുന്ന സവിശേഷതകളിൽ ​ഒന്നാണ് ഉയർന്ന ബാറ്ററി കപ്പാസിറ്റി. 

എന്നാൽ അ‌ൽപ്പം നിരാശപ്പെടുത്തുന്ന ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളൊക്കെ വാഗ്ദാനം ചെയ്യുന്നുണ്ട് എങ്കിലും ഈ സ്മാർട്ട്ഫോൺ ബോക്സിൽ സാംസജ് ചാർജർ ഉൾപ്പെടുത്തിയിട്ടില്ല. കണക്റ്റിവിറ്റിക്കായി, 5G, 4G, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത്, NFC, GPS, കൂടാതെ യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുണ്ട്. കോളുകൾക്കിടയിലെ പശ്ചാത്തല ശബ്‌ദം റദ്ദാക്കുന്ന വോയ്‌സ് ഫോക്കസ് സവിശേഷതയുമായാണ് 
എം14 എത്തിയിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

Nisana Nazeer
Digit.in
Logo
Digit.in
Logo