സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .സാംസങ്ങിന്റെ ഗാലക്സി എം 12 എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ മാർച്ച് 11 നു പുറത്തിറങ്ങുന്നത് .12000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് SAMSUNG GALAXY M12 എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് കൂടിയാണ് .6000mah ന്റെ ബാറ്ററി കരുത്തിലാണ് പുറത്തിറങ്ങുന്നത് .മറ്റു ഫീച്ചറുകൾ നോക്കാം .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.5 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തുന്നത് .1600 x 720 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ഒക്ടാ കോറിന്റെ Exynos 850 പ്രോസ്സസറുകളിലാണ് പുറത്തിറങ്ങുന്നത് .ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 128ജിബിയുടെ സ്റ്റോറേജുകളിൽ വരെ പ്രതീക്ഷിക്കാവുന്നതാണ് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 48 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + മെയിൻ ക്യാമറകൾ + 5 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സലിന്റെ മാക്രോ ക്യാമറകൾ + 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് പിന്നിൽ നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .
ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6,000mAh ന്റെ (supports 15W fast charging out-of-the-box )ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് ..12000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് SAMSUNG GALAXY M12 എന്ന സ്മാർട്ട് ഫോണുകൾ .മാർച്ച് 11 നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതാണ് .