Samsung Galaxy M05: 8000 രൂപയ്ക്ക് താഴെ 5000mAh ബാറ്ററിയും 50MP ഡ്യുവൽ ക്യാമറയുമുള്ള New Samsung ഫോണെത്തി

Updated on 13-Sep-2024
HIGHLIGHTS

10,000 രൂപയ്ക്കും അകത്ത് വിലയാകുന്ന Samsung Galaxy M05 പുറത്തിറക്കി

50MP ഡ്യുവൽ ക്യാമറയും 4 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുമായാണ് ഫോൺ അവതരിപ്പിച്ചത്

ഫോണിലെ മെയിൻ സെൻസർ 50-മെഗാപിക്സലാണ്

Samsung ആരാധകർക്കായി Samsung Galaxy M05 പുറത്തിറക്കി. 10,000 രൂപയ്ക്കും അകത്ത് വിലയാകുന്ന ബജറ്റ് ഫോണാണിത്. 50MP ഡ്യുവൽ ക്യാമറയും 4 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുമായാണ് ഫോൺ അവതരിപ്പിച്ചത്.

Galaxy A06-ന്റെ റീബ്രാൻഡഡ് വേർഷൻ പോലെയാണ് ഫോൺ പുറത്തിറക്കിയത്. എൻട്രി ലെവൽ സെഗ്മെന്റിലേക്ക് സാംസങ്ങിന്റെ പുതിയ താരമെന്ന് പറയാം. എന്നാൽ ഗാലക്സി M06-ലെ പോലെ ഫിംഗർപ്രിന്റ് സ്കാനർ ഇതിനില്ല. പകരം ഫോണിലെ ഹാർഡ് വെയറുകളെല്ലാം ഏറെക്കുറേ സമാനമാണ്.

പുതിയതായി ലോഞ്ച് ചെയ്ത Samsung Galaxy M05 ഫീച്ചറുകൾ നോക്കാം. ഫോണിന് എത്ര വിലയാകുമെന്നും പരിശോധിക്കാം.

Samsung Galaxy M05 ഫീച്ചറുകൾ

സാംസങ് ഗാലക്സി M05 ന് 6.7 ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണുള്ളത്. ഇതിൽ HD+ LCD സ്‌ക്രീനാണ് നൽകിയിരിക്കുന്നത്. ഡിസ്പ്ലേയ്ക്ക് 60Hz റിഫ്രഷ് റേറ്റും വാട്ടർ ഡ്രോപ്പ് സ്‌റ്റൈൽ നോച്ചുമുണ്ട്. ഫോണിൽ സെൽഫികൾക്കായി 8 മെഗാപിക്സൽ ക്യാമറയും നൽകിയിരിക്കുന്നു.

മീഡിയടെക് ഹീലിയോ ജി85 പ്രൊസസറാണ് ഫോണിലുള്ളത്. Android 14 ആണ് ഇതിലെ ഓപ്പറേറ്റിങ് സിസ്റ്റം. രണ്ട് വർഷത്തെ പ്രധാന OS അപ്ഡേറ്റ് കമ്പനി ഉറപ്പു നൽകുന്നു. നാല് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഇതിലൂടെ ലഭിക്കും.

ഫോണിലെ മെയിൻ സെൻസർ 50-മെഗാപിക്സലാണ്. ഇതിന് f/1.8 അപ്പേർച്ചറുണ്ട്. സാംസങ് 2-മെഗാപിക്സൽ ഡെപ്ത് സെൻസറും ഫോണിൽ നൽകിയിരിക്കുന്നു. പോർട്രെയിറ്റുകൾ മനോഹരമായി പകർത്താൻ ഈ ഡ്യുവൽ ക്യാമറ സഹായിക്കും.

Read More: Samsung Deal: ആദായ വിൽപ്പന, 50MP Triple Camera Samsung Galaxy ഫോണിന് അടിപൊളി ഓഫർ

സ്മാർട്ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത് 5,000mAh ബാറ്ററിയാണ്. ഇത് 25W ചാർജിംഗ് സപ്പോർട്ടുള്ള ഫോണാണ്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഡ്യുവൽ 4G VoLTE സപ്പോർട്ടുണ്ട്. Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.3, GPS ഫീച്ചറുകളും ഇതിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ 3.5mm ഓഡിയോ ജാക്ക്, USB ടൈപ്പ്-C പോർട്ട് എന്നിവയും ഫോണിലുണ്ട്.

Samsung Galaxy M05 വില എത്ര?

സാംസങ് ഗാലക്സി M05 ഫോൺ അവതരിപ്പിച്ചത് മിന്റ് കളറിലാണ്. ഇതിന്റെ വില 7,999 രൂപയാണ്. ഫോൺ ഇതിനകം വിൽപ്പനയും ആരംഭിച്ചിരിക്കുന്നു. സാംസങ് ഓൺലൈനിലും ആമസോണിലും തെരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും ഫോൺ ലഭ്യമാണ്. പർച്ചേസിനുള്ള ലിങ്ക്: സാംസങ് ഗാലക്സി M05.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :