സാംസങ്ങിന്റെ പുതിയ ഹാൻഡ്സെറ്റ് Samsung Galaxy M04 ഇന്ത്യയിലെത്തി

Updated on 16-Feb-2023
HIGHLIGHTS

സാംസങ്ങിന്റെ പുതിയ ഹാൻഡ്സെറ്റ് സാംസങ് ഗാലക്സി എം04 ഇന്ത്യയിലെത്തി

ബ്ലൂ, ഗോൾഡ്, മിന്റ് ഗ്രീൻ, വൈറ്റ് എന്ന കളർ വേരിയന്റുകളിലാണ് സാംസങ് ഗാലക്സി എം04 എത്തുന്നത്

ഡിസംബർ 16ന് ഉച്ചയ്ക്ക് 12 മണിക്ക് ആമസോണിൽ Samsung Galaxy M04 വില്പനയ്‌ക്കെത്തും

ഇന്ത്യക്കാർക്ക് എക്കാലത്തും ഏറ്റവും പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് സാംസങ് (Samsung). പ്രമുഖ സ്മാർട് ഫോൺ ബ്രാൻഡ് സാംസങ്ങിന്റെ പുതിയ ഹാൻഡ്സെറ്റ് ഗാലക്സി എം04 (Samsung Galaxy M04) ഇന്ത്യയിലെത്തി. ഡിസംബർ 16ന് ഉച്ചയ്ക്ക് 12 മണിക്ക് Samsung Galaxy M04 ആമസോണിൽ വിൽപനയ്‌ക്കെത്തും. ഗാലക്സി എം04ന്റെ 4GB RAM+64GB വേരിയന്റിന്റെ വില 8,499 രൂപയാണ്. ബ്ലൂ,ഗോൾഡ്,മിന്റ് ഗ്രീൻ,വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഗാലക്സി എം04 വരുന്നത്.

Samsung Galaxy M04ന്റെ ഔട്ടർ പാനലുകൾ പോളി കാർബണേറ്റ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്‌. യുണിബോഡി ഡിസൈൻ ഡിവൈസിന്റെ മറ്റൊരു പ്രത്യേകതയാണ്. റിയർ പാനലിന്റെ മുകളിൽ രണ്ട് ക്യാമറ റിംഗുകളും എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. 6.5 ഇഞ്ച് HD+ PLS LCD ഡിസ്പ്ലെയാണ് ഡിവൈസ് ഫീച്ചർ ചെയ്യുന്നത്. 60Hz സ്ക്രീൻ റിഫ്രഷ് റേറ്റും Samsung Galaxy M04 സ്മാർട്ട്ഫോണിന്റെ പ്രത്യേകതയാണ്. മുൻ ക്യാമറയ്‌ക്ക് വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ചും ഉണ്ട്.

Octa-core MediaTek Helio P35  ചിപ്പ്‌സെറ്റാണ് Samsung Galaxy M04 സ്മാ‍‍‍ർട്ട്ഫോണിന്റെ പ്രത്യേകത.  IMG PowerVR GPU, എആ‍എം കോ‍ർട്ടക്സ് എ53 കോറുകൾ എന്നിവയെല്ലാം ഈ മീഡിയടെക്ക് ചിപ്പ്സെറ്റിന്റെ സവിശേഷതകളാണ്. 8GB RAM ഡിവൈസിന്റെ എടുത്ത് പറയേണ്ട മറ്റൊരു ഫീച്ചറാണ്. മൈക്രോഎസ്ഡി കാർഡ് ഉപയോഗിച്ചും സ്റ്റോറേജ് വർധിപ്പിക്കാം.
128GB ഇന്റേണൽ സ്റ്റോറേജും Samsung Galaxy M04 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. ഇത് micro SD card സ്ലോട്ട് വഴി 1TB വരെയായി വികസിപ്പിക്കാൻ സാധിക്കും. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള UI 4.1 ഒഎസിലാണ് സാംസങ് ഗാലക്സി എം04 പ്രവർത്തിക്കുന്നത്.

Samsung Galaxy M04 ക്യാമറ സ്‌പെസിഫിക്കേഷൻസ്

ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് Samsung Galaxy M04 ഫീച്ചർ ചെയ്യുന്നത്. 13MP പ്രൈമറി സെൻസറിന് ഒപ്പം 2MP depth സെൻസറുമാണ് ഈ ഡ്യുവൽ റിയർ സെറ്റപ്പിലെ ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5MP ഫ്രണ്ട് ഫേസിങ് ക്യാമറയും Samsung Galaxy M04 സ്മാർട്ഫോണിലുണ്ട്‌.

4G LTE,ഡ്യുവൽ സിം,വൈഫൈ,ബ്ലൂടൂത്ത് 5.0,മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്,3.5MM ഹെഡ്ഫോൺ ജാക്ക്,USB ടൈപ്പ് C പോർട്ട്, എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ഈ ഡിവൈസിൽ ഉണ്ട്. Samsung Galaxy M04 സ്മാർട്ട്ഫോണിൽ 5000mAh ബാറ്ററിയാണ്. രണ്ട് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും കമ്പനി ഓഫർ ചെയ്യുന്നു

Connect On :