സാംസങ്ങിന്റെ ഗാലക്സി M10 & M20 ഫോണുകൾ ജിയോയുടെ ഓഫറുകളിൽ വാങ്ങിക്കാം

സാംസങ്ങിന്റെ ഗാലക്സി M10 & M20 ഫോണുകൾ ജിയോയുടെ ഓഫറുകളിൽ വാങ്ങിക്കാം
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും

 

സാംസങ്ങിന്റെ ഗാലക്സി M10 ; 6.2 ഇഞ്ചിന്റെ HD + ഇൻഫിനിറ്റി V  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .3,400mAhന്റെ ബാറ്ററി ലൈഫാണ് ഈ സ്മാർട്ട് ഫോണുകളുടെ ബാറ്ററി കാഴ്ചവെക്കുന്നത് .13മെഗാപിക്സലിന്റെ ഡ്യൂവൽ  പിൻ ക്യാമറകളാണ് ഇതിനുള്ളത് .കൂടാതെ 5  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .Exynos 7870 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്  . ആൻഡ്രോയിഡിന്റെ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 

എന്നാൽ ഇതിൽ Android 9.1 ഉടൻ തന്നെ ലഭ്യമാകുന്നതാണു്  .സാംസങ്ങിന്റെ ഒരു ബഡ്ജറ്റ് ഡ്യൂവൽ ക്യാമറ സ്മാർട്ട് ഫോണുകൾ ആണിത് .രണ്ടു വേരിയന്റുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .2 ജിബിയുടെ റാംമ്മിൽ കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ അതുപോലെതന്നെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളാണ് .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഓഫറുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ജിയോ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .

സാംസങ്ങിന്റെ ഗാലക്സി M20; 6.3  ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഇൻഫിനിറ്റി വി ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .2220 x 1080 പിക്സൽ റെസലൂഷനും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഡ്യൂവൽ  പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ Exynos 7904  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .നിലവിൽ ആൻഡ്രോയിഡിന്റെ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് എങ്കിലും ആൻഡ്രോയിഡിന്റെ പൈ ഇതിനു ഉടനെ ലഭ്യമാകുന്നു എന്നാണ് കമ്പനി  പറയുന്നത് .13MP + 5MP  ഡ്യൂവൽ  പിൻ ക്യാമറയും കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട്.4ജി VOLTE സപ്പോർട്ടോടുകൂടിയ സ്മാർട്ട് ഫോണുകളാണ് ഈ മോഡലുകൾ . 

എന്നാൽ ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .5000mah ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫ് ആണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ അതുപോലെ തന്നെ 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് പുറത്തിറങ്ങിയിരിക്കുന്നത് .3 ജിബി റാം മോഡലുകളുടെ വില വരുന്നത് 10990 രൂപയും കൂടാതെ 4 ജിബി റാം മോഡലുകളുടെ വില 12990 രൂപയും ആണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo