സാംസങ്ങിന്റെ ഗാലക്സി M10&M20 മോഡലുകൾ പുറത്തിറക്കി ,7990 രൂപമുതൽ

Updated on 29-Jan-2019
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും

സാംസങ്ങിന്റെ ഗാലക്സി M10 

 6.2 ഇഞ്ചിന്റെ HD + ഇൻഫിനിറ്റി V  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് ..3,400mAhന്റെ ബാറ്ററി ലൈഫാണ് ഈ സ്മാർട്ട് ഫോണുകളുടെ ബാറ്ററി കാഴ്ചവെക്കുന്നത് .13മെഗാപിക്സലിന്റെ ഡ്യൂവൽ  പിൻ ക്യാമറകളാണ് ഇതിനുള്ളത് .കൂടാതെ 5  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .Exynos 7870 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്  . ആൻഡ്രോയിഡിന്റെ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . എന്നാൽ ഇതിൽ Android 9.1 ഉടൻ തന്നെ ലഭ്യമാകുന്നതാണു്  .സാംസങ്ങിന്റെ ഒരു ബഡ്ജറ്റ് ഡ്യൂവൽ ക്യാമറ സ്മാർട്ട് ഫോണുകൾ ആണിത് .

രണ്ടു വേരിയന്റുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .2 ജിബിയുടെ റാംമ്മിൽ കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ അതുപോലെതന്നെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളാണ് .ഫെബ്രുവരി 5 മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .7990 രൂപമുതൽ 8990 രൂപവരെയാണ് ഇതിന്റെ വിലവരുന്നത് .

സാംസങ്ങിന്റെ ഗാലക്സി M20

 6.3  ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഇൻഫിനിറ്റി വി ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .2220 x 1080 പിക്സൽ റെസലൂഷനും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഡ്യൂവൽ  പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ Exynos 7904  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .നിലവിൽ ആൻഡ്രോയിഡിന്റെ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് എങ്കിലും ആൻഡ്രോയിഡിന്റെ പൈ ഇതിനു ഉടനെ ലഭ്യമാകുന്നു എന്നാണ് കമ്പനി  പറയുന്നത് .13MP + 5MP  ഡ്യൂവൽ  പിൻ ക്യാമറയും കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട്.4ജി VOLTE സപ്പോർട്ടോടുകൂടിയ സ്മാർട്ട് ഫോണുകളാണ് ഈ മോഡലുകൾ . എന്നാൽ ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .5000mah ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫ് ആണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ അതുപോലെ തന്നെ 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് പുറത്തിറങ്ങിയിരിക്കുന്നത് .3 ജിബി റാം മോഡലുകളുടെ വില വരുന്നത് 10990 രൂപയും കൂടാതെ 4 ജിബി റാം മോഡലുകളുടെ വില 12990 രൂപയും ആണ് .ഫെബ്രുവരി 5 നു ഉച്ചയ്ക്ക് 12മണി മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ജിയോ ഉപഭോതാക്കൾക്ക് TC അനുസരിച്ചു 3110 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :