5.5 ഇഞ്ച് 2.5D ഗ്ലാസ് ഡിസ്‌പ്ലൈയിൽ ,18,790 രൂപയ്ക്ക് സാംസങ്ങ് J7
സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ആയ ഗാലക്സി J7 ഇന്ത്യൻ വിപണിയിൽ എത്തി .മികച്ച സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .5.5 ഇഞ്ച് ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1920×1080പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേയ്ക്ക് നൽകിയിരിക്കുന്നത് . 1.6GHz ഒക്ട കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
3ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ മെമ്മറിയും ഈ സ്മാർട്ട് മോഡലിന്റെ പ്രധാന സവിശേഷതകളാണ് .256GBവരെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഒഎസ് പ്രവർത്തിക്കുന്നത് .
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .3300mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .4ജി സപ്പോർട്ടോടുകൂടിയാണ് ഗാലക്സി ജെ 7 വിപണിയിൽ എത്തിയിരിക്കുന്നത് .