ഇൻഫിനിറ്റി ഡിസ്‌പ്ലേയിൽ സാംസങ്ങ് ഗാലക്സി J6 മെയ് 21 മുതൽ

ഇൻഫിനിറ്റി ഡിസ്‌പ്ലേയിൽ സാംസങ്ങ് ഗാലക്സി J6 മെയ് 21 മുതൽ
HIGHLIGHTS

പുതിയ തന്ത്രങ്ങളുമായി സാംസങ്ങിന്റെ ഗാലക്സി ജെ 6

 

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലായ ഗാലക്സി ജെ 6 ഈ മാസം പുറത്തിറങ്ങുന്നു .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം . 5.6 ഇഞ്ചിന്റെ HD പ്ലസ്  AMOLED ഡിസ്‌പ്ലേയിലാണ്  ഇത് പുറത്തിറങ്ങിയിരിക്കുന്നത് .720×1480 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .

മൂന്നു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .2ജിബിയുടെ റാംമ്മിൽ 3ജിബിയുടെ റാംമ്മിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ ആണ് പുറത്തിറങ്ങുന്നത് .octa-core Exynos 7870 SoC പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

32ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലാണ് പുറത്തിറങ്ങുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .

3000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഈ മാസം 21 മുതൽ ഇത് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങു എന്നാണ് സൂചനകൾ .കൂടാതെ സാംസങ്ങ് പറയുന്നത്  ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഇൻഫിനിറ്റി ഡിസ്പ്ലേ എന്നതാണ് .

ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഏകദേശം 15,000 മുതൽ  Rs. 20,000 രൂപയ്ക്ക് അടുത്തുവരും എന്നാണ് .എന്നാൽ 15000 രൂപയ്ക്ക് മുകളിൽ ഈ സവിശേഷതകൾ മാത്രം നൽകി പുറത്തിറക്കിയാൽ എത്ര മാത്രം വിജയം കൈവരിക്കും എന്നാണ് കണ്ടറിയേണ്ടതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo