സാംസങ്ങിന്റെ ഏറ്റവും പുതിയ 2 മോഡലുകൾ ആയ ഗ്യാലക്സി j 5 ,j 7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു .13,990, Rs. 15,990 വിലക്കാണ് ഈ മോഡലുകൾ ലഭ്യമാക്കുന്നത് .j 5 നെ കുറിച്ച് പറയുവാണെങ്കിൽ 13 എം പി പിൻ ക്യാമറ 8 എം പി വൈഡ് ആംഗിൾ മുൻ ക്യാമറ എന്നിവയോടൊപ്പം പ്രകാശം കുറഞ്ഞ സാഹചര്യത്തിലും ഫോട്ടോകളും സെല്‍ഫികളും എടുക്കുന്നത് സുഗമമാക്കാനായി എല്‍ ഇ ഡി ഫ്‌ലാഷ് സംവിധാനവും ഉണ്ടാവും. ഫുള്‍ എച്ച് ഡി വീഡിയോ കോളിങ്ങും ഇതിലൂടെ സാധ്യമാകും. ഡ്യുവല്‍ സിമ്മില്‍ വരുന്ന രണ്ടു മോഡലുകളും 4G സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും, ..2GHz quad-core Snapdragon SoC പ്രോസ്സസറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .5.2 Hd ഡിസ്പ്ലേ ആണു സാംസങ്ങ് ഇതിനു നല്കിയിരിക്കുന്നത് .2 ജിബി കരുത്താർന്ന റാമ്മും 16 ജിബി മെമ്മറി സപ്പോർട്ടും ഇതിൽ ഉണ്ട് .3300 mAh കരുത്താർന്ന ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .
j 7 നെ കുറിച്ച് പറയുവാണെങ്കിൽ ഏകദേശം j 5 ഉള്ള എല്ലാത്തരം സവിശേഷതകളും ഇതിനും ഉണ്ട് .1.6GHz octa-core Exynos പ്രോസ്സസറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .5.5 Hd ഡിസ്പ്ലേ ആണു സാംസങ്ങ് ഇതിനു നല്കിയിരിക്കുന്നത് .2 ജിബി കരുത്താർന്ന റാമ്മും 16 ജിബി മെമ്മറി സപ്പോർട്ടും ഇതിൽ ഉണ്ട് .3300 mAh കരുത്താർന്ന ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .