സാംസങ്ങിന്റെ J 3 പ്രൊ എത്തുന്നു
10000 രൂപയ്ക്കു സാംസങ്ങ് ഗാലക്സി J 3 പ്രൊ
സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലായ J 3 പ്രൊ ചൈന വിപണിയിൽ എത്തിയിരിക്കുന്നു .ഇതിന്റെ വില എന്ന് പറയുന്നത് ഇന്ത്യൻ രൂപ ഏകദേശം 10000 രൂപക്കടുത്തു വരും .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .
5 ഇഞ്ചിൻ്റെ സൂപ്പർ AMOLED ഡിസ്പ്ലേയാണു J3 പ്രോയുടെത്.സാംസങ്ങ് ഗാലക്‌സി J3 പ്രോയുടെ പ്രോസസ്സർ പ്രവർത്തിക്കുന്നത് 1.2 GHzൻ്റെ ക്വാഡ് കോർ പ്രോസസറിൽ ആണ് . രണ്ടു സിംമുകൾ ഈ സ്മാർട്ട് ഫോണിൽ ഉപയോഗിക്കാം . എന്നാൽ രണ്ടു സിംമുകൾ ഉപയോഗിക്കുമ്പോൾ മെമ്മറി കാർഡുപയോഗിക്കുവാൻ സാധ്യമല്ല. കാരണം J3 പ്രോയ്ക്ക് ഹൈബ്രിഡ് സിം സ്ലോട്ടാണ്. ആൻഡ്രോയ്ഡ് ലോലിപോപ്പിൽ പ്രവർത്തിക്കുന്ന ഫോണിൽ 2 GB റാംമും 16 GB ഇൻ്റേണൽ മെമ്മറിയുമുണ്ട്. എസ്ഡി കാർഡു വഴിയിത് 128 GB വരെ വർധിപ്പിക്കാം.
എൽഇഡി ഫ്ലാഷുള്ള 8 എംപി ഓട്ടോ ഫോക്കസ് ക്യാമറയാണ് J3 പ്രോയുടെത്. മുൻപിൽ 5 എംപിയുടെ ക്യാമറയുമുണ്ട്. രണ്ടു ക്യാമറകളുടെയും aperture f/2.2 ആണ്.2600 mAh മികച്ച ബാറ്ററി ലൈഫ് ആണ് സാംസങ്ങ് ഗാലക്സി J 3 പ്രൊക്ക് ഉള്ളത് .