സാംസങ്ങിന്റെ 2018 ൽ പുറത്തിറങ്ങുന്ന മറ്റൊരു മോഡൽ ആണ് Samsung Galaxy J2 (2018).ഇത് സാംസങ്ങിന്റെ ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ കൂടിയാണ് .10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു മോഡൽകൂടിയാണിത് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .
5 ഇഞ്ച് QHD Super AMOLED ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് . Qualcomm’s quad-core Snapdragon 425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .1.5GBറാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .
8 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .Rs 8,860 രൂപയ്ക്ക് അടുത്താണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് എന്നാണ് സൂചനകൾ .2600mAhന്റെ ബാറ്ററി ലൈഫ് ആണ് ഇതിനു നൽകിയിരിക്കുന്നത് .
അതുപോലെത്തന്നെ സാംസങ്ങ് 2018 ൽ പുറത്തിറക്കുന്ന മറ്റു രണ്ടു മോഡലുകളാണ് Samsung Galaxy A8 (2018 കൂടാതെ Samsung Galaxy A8 പ്ലസ് (2018 ).ഈ മോഡലുകളും 2018 ന്റെ ആദ്യം തന്നെ പ്രതീക്ഷിക്കാവുന്നതാണ് .