സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിച്ചു .ജെ മാക്സ് എന്നുപറയുന്ന മോഡലാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ് കാർട്ടിൽ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 13400 രൂപയാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 7 ഇഞ്ച് വലിയ ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .
1280×800 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .1.5 ജിബിയുടെ മികച്ച റാം ,16 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ് . 1.5Ghz ക്വാഡ് കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .5.1 ആൻഡ്രോയിഡ് ലോലിപോപ്പ് വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .200 ജിബി വരെ മെമ്മറി കാർഡ് മുഖേന മെമ്മറി വർധിപ്പിക്കാനും സാധിക്കും .
ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4000mAhന്റെ കിടിലൻ ബാറ്ററി ലൈഫും ഇതിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് .ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ആയ ഫ്ലിപ്പ് കാർട്ടിലൂടെ ഇത് നിങ്ങൾക്ക് സ്വന്തമാക്കാം .ഇതിന്റെ വില 13400 രൂപ .
മികച്ച ഇ സ്മാർട്ട് ഫോൺ ഫ്ലിപ്പ് കാർറ്റ് വഴി വാങ്ങിക്കാം വില 13400