സാംസങ്ങിന്റെ പുതിയ ഗാലക്സി ഫോൾഡർ 2 വീണ്ടും

Updated on 04-Aug-2016
HIGHLIGHTS

സാംസങ്ങിന്റെ ഫ്ലിപ്പ് സ്മാർട്ട് ഫോണുകൾ ഉടൻ

സാംസങ്ങിന്റെ ശ്രേണിയിലെ ഒരു മികച്ച മോഡലുകൾ ആയിരുന്നു ഫ്ലിപ്പ് ടൈപ്പ് സ്മാർട്ട് ഫോണുകൾ .പക്ഷെ വേണ്ടത്ര രീതിയിൽ വിജയം കൈവരിക്കാൻ ഈ മോഡലുകൾക്ക് ആയിട്ടില്ല .ഇപ്പോൾ ഇതാ ഈ മോഡലുകൾ പുതിയ രൂപത്തിൽ വീണ്ടും വരുന്നു .സാംസങ്ങ് ഗാലക്സി ഫോൾഡർ 2 എന്ന മോഡലാണ് ഇപ്പോൾ വിപണിയിൽ ഇറക്കാൻ ഉദ്ദേശിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

155 ഗ്രാം ഭാരത്തോടെ ഫ്ലിപ്പ് ടൈപ്പിലാണ് ഇത് പുറത്തിറക്കുക .3.8 ടച്ച് സ്ക്രീൻ ഡിസ്പ്ലേ ,480×800 പിക്സൽ റെസലൂഷൻ എന്നിവയാണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .ക്വാഡ് കോർ Snapdragon SoC ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് .2 ജിബിയുടെ റാം ,16 ജിബിയുടെ ഇൻബിൽഡ്‌ മെമ്മറി സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .

ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .Android 6.0.1 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .1950 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .സാംസങ്ങിന്റെ ഒരു വൻ തിരിച്ചു വരവായിരിക്കും ഇത് എന്നുതന്നെ നമുക്ക് കരുതാം .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :