അങ്ങനെ നമ്മുടെ സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോൾഡർ സ്മാർട്ട് ഫോൺ വിപണിയിൽ എത്തുന്നു .കുറച്ചുനാളുകൾക്ക് മുൻപ് സാംസങ്ങ് അവരുടെ ഫോൾഡർ മോഡൽ ഇറക്കിയിരുന്നു .അതിന്റെ തുടർച്ചയായിട്ടാണ് പുതിയ മോഡലുകൾ വിപണിയിൽ എത്തുന്നത് .
ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .സാംസങ്ങ് ഫോൾഡർ 2 എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത് .3.8ഇഞ്ച് WVGA ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .സ്നാപ്ഡ്രാഗൺ 425 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
2 ജിബിയുടെ റാം,16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ്.ആൻഡ്രോയിഡ് 6.0.1 വേർഷനിൽ ആണ് ഇതിന്റെ പ്രവർത്തനം .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .1950mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .