സാംസങ്ങിന്റെ കഴിഞ്ഞ ദിവസ്സം പുതിയ 4 ഫോണുകളാണ് പുറത്തിറക്കിയത് .ഇപ്പോൾ സാംസങ്ങിന്റെ തന്നെ ഫോൾഡബിൾ ഫോണുകളും ലോകവിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ് .സാംസങ്ങ് ഗാലക്സി ഫോൾഡ് എന്ന ഫോണുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .മടക്കാവുന്ന തരത്തിലുള്ള സ്മാർട്ട് ഫോണുകളാണ് ഇത് .കൂടാതെ രണ്ടു ഡിസ്‌പ്ലേകളാണ് ഈ മോഡലുകൾക്കുള്ളത് .സാംസങിന്റെ ഗാലക്സി S10 കൂടാതെ S 10 പ്ലസ് എന്നി സ്മാർട്ട് ഫോണുകൾക്ക് ശേഷം സാംസങ്ങ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന മോഡലുകളാണിത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം .
രണ്ടു ഡിസ്‌പ്ലേകൾ ഉണ്ട് എന്ന് നമ്മൾ പറഞ്ഞു കഴിഞ്ഞു .അതായത് 4.6 ഇഞ്ചിന്റെ HD+ സൂപ്പർ അമലോഡ് കൂടാതെ 840×1960 പിക്സൽ റെസലൂഷനോടുകൂടിയ ഡിസ്‌പ്ലേയു അതുംപോലെ തന്നെ 7.3 ഇഞ്ചിന്റെ ഡയനാമിക്ക് അമലോഡ് ഡിസ്‌പ്ലേയും ആണ് ഇതിനുള്ളത് .1536 x 2152 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .4380mAh.ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പെർഫോമൻസിനും ഈ ഫോണുകൾ മുൻഗണന നൽകുന്നുണ്ട് .12 ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് ഈ ഫോണുകൾ എത്തുന്നത് .
ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9 Pie ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത ഇതിന്റെ 6 ക്യാമറകളാണ് .10 മെഗാപിക്സലിന്റെ കവർ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ + 12 മെഗാപിക്സലിന്റെ + 12 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും അതുപോലെ തന്നെ 10 മെഗാപിക്സലിന്റെ + 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .മുഴുവനായി സാംസങ്ങിന്റെ ഈ ഫോണുകൾക്ക് 6 ക്യാമറകളാണ് നൽകിയിരിക്കുന്നത് എന്നതും ഈ ഫോണുകളെ സംബന്ധിച്ചടത്തോളം ഏറെ ശ്രദ്ധേയമായ ഒരു കാര്യമാണ് .
ഈ ഫോണുകൾ ഇപ്പോൾ ലോകവിപണിയിലാണ് എത്തിയിരിക്കുന്നത് .ഏപ്രിൽ 26 മുതൽ ഇത് സെയിൽ ആരംഭിക്കുന്നതാണ് .ഇതിന്റെ ലോകവിപണിയിൽ വിലവരുന്നത് $1980 ഡോളർ ആണ് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഇതിന്റെ വില ഏകദേശം Rs 1,40,619 അടുത്തുവരും .ഇത് ഇന്ത്യൻ വിപണിയിൽ എത്തുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ ലഭിച്ചട്ടില്ല .