Samsung ആരാധകർക്ക് ഇതാ ഒരു സന്തോഷ വാർത്ത. Samsung Galaxy F55 5G അടുത്ത ആഴ്ച എത്തും. മിഡ് റേഞ്ച് ബജറ്റുകാർക്കായി അവതരിപ്പിക്കുന്ന പുതിയ 5G phone ആണിത്. ഇപ്പോഴിതാ ഫോണിന്റെ ലോഞ്ച് തീയതിയും കമ്പനി വെളിപ്പെടുത്തിയിരിക്കുന്നു.
കഴിഞ്ഞ ആഴ്ചയാണ് സാംസങ് ഈ ഫോണിന്റെ വരവ് അറിയിച്ചത്. മെയ് 17-ന് Samsung Galaxy F55 പുറത്തിറക്കുമെന്നാണ് അപ്ഡേറ്റ്. 30,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ഫോണാണിത്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലായിരിക്കും ഈ സ്മാർട്ഫോൺ വരുന്നത്. റിപ്പോർട്ടുകളിൽ പറയുന്ന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് നോക്കാം.
സാംസങ് ഗാലക്സി F55 സ്ക്രീനിന്റെ വലിപ്പത്തെ കുറിച്ച് വിവരങ്ങളില്ല. എങ്കിലും ചിലപ്പോൾ 6.7 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയായിരിക്കാനാണ് സാധ്യത. കേന്ദ്രഭാഗത്ത് പഞ്ച് ഹോൾ ഉള്ള Full HD+ ഡിസ്പ്ലേയായിരിക്കും ഫോണിലുണ്ടാകുക. ഇത് AMOLED സ്ക്രീനുള്ള ഫോണാണെന്നും ചില സൂചനകളുണ്ട്. 120Hz റീഫ്രെഷ് റേറ്റുള്ളതിനാൽ സുഗമമായി സ്ക്രോളിങ് സാധിക്കും. ഫോണിന്റെ ഡിസൈനെ കുറിച്ചും കളർ ഓപ്ഷനുകളെ കുറിച്ചും ചില സൂചനകളുണ്ടായിരുന്നു.
സ്റ്റിച്ച് പാറ്റേൺ ഉള്ള ഒരു ക്ലാസി വെഗൻ ലെതർ ഫിനിഷായിരിക്കും ഫോണിലുണ്ടാകുക. ഇവ ആപ്രിക്കോട്ട് ക്രഷ്, റെയ്‌സിൻ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് വരുന്നത്. വീഗൻ ലെതർ ഫിനിഷുള്ള ഭാരം കുറഞ്ഞതും മെലിഞ്ഞതുമായ സ്മാർട്ട്‌ഫോണായിരിക്കും ഇത്. ഈ വർഷത്തിൽ വരുന്ന ഏറ്റവും സ്ലിം ഫോണും ഗാലക്സി എഫ്55 ആയിരിക്കുമെന്ന് പറയുന്നു.
ട്രിപ്പിൾ ക്യാമറ ഫോണായിരിക്കും ഗാലക്സി എഫ്55 എന്നാണ് ലഭിക്കുന്ന വിവരം. എങ്കിലും ലെൻസുകൾ എത്ര പിക്സലിലുള്ളതാണെന്ന് ഇതുവരെ വ്യക്തതയില്ല. ഓരോ ലെൻസുകൾക്കും പ്രത്യേകം വൃത്താകൃതിയിലുള്ള റിംഗുകളുണ്ടാകും. ഇവയിൽ ഫ്ലാഷ് ലൈറ്റും ഫീച്ചർ ചെയ്യുന്നതായിരിക്കും.
ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 1 പ്രോസസറാണ് ഫോണിലുണ്ടാകുക. ഇത് 8 ജിബി റാം ഉൾപ്പെടുത്തിയിട്ടുള്ള ഫോണായിരിക്കും. ആൻഡ്രോയിഡ് 14 ഒഎസ്സിലായിരിക്കും ഫോൺ പ്രവർത്തിക്കുന്നത്.
READ MORE: Netflix Free ആയി കിട്ടാൻ, 2 ട്രിക്കുണ്ട്! റീചാർജ് ചെയ്യുമ്പോൾ നോക്കി ചെയ്താൽ മതി
ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് ഫോണിലുണ്ടായിരിക്കും. ഫാസ്റ്റ്-ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന മോഡലാണിതെന്നും പറയുന്നു.
ഇന്ത്യയിൽ വരുന്ന എഡിഷനിൽ മൂന്ന് വേരിയന്റുകളായിരിക്കും ഉണ്ടാകുക. 8GB+128GB, 8GB+256GB, 12GB+256GB എന്നിവയായിരിക്കും ഇവ. ഫ്ലിപ്കാർട്ട് വഴി എക്സ്ക്യൂസീവ് വിൽപ്പനയാണ് ഗാലക്സി F55-നായി ഒരുക്കിയിരിക്കുന്നത്. ലോഞ്ചിന് തൊട്ടുപിന്നാലെ ഫോണുകൾ സെയിലിനും എത്തിക്കുമെന്ന് പ്രതീക്ഷിക്കാം.