Snapdragon ചിപ്സെറ്റുള്ള Samsung Galaxy F സീരീസ് ഫോൺ ഇന്ത്യയിലെത്തി| TECH NEWS

Snapdragon ചിപ്സെറ്റുള്ള Samsung Galaxy F സീരീസ് ഫോൺ ഇന്ത്യയിലെത്തി| TECH NEWS
HIGHLIGHTS

Samsung Galaxy F55 5G പുറത്തിറങ്ങി

2024-ൽ സാംസങ് പുറത്തിറക്കുന്ന ഏറ്റവും മെലിഞ്ഞ, ഭാരം കുറഞ്ഞ ഫോണാണിത്

Snapdragon ചിപ്സെറ്റും ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റവുമുള്ള സ്മാർട്ഫോണാണിത്

Samsung Galaxy F സീരീസിലെ കാത്തിരുന്ന സ്മാർട്ഫോൺ എത്തി. മിഡ്-റേഞ്ച് ബജറ്റിൽ Samsung Galaxy F55 5G പുറത്തിറങ്ങി. Snapdragon ചിപ്സെറ്റും ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റവുമുള്ള സ്മാർട്ഫോണാണിത്. 190 ഗ്രാമിൽ താഴെയാണ് ഫോണിന്റെ ഭാരം.

Samsung Galaxy F55 5G

2024-ൽ സാംസങ് പുറത്തിറക്കുന്ന ഏറ്റവും മെലിഞ്ഞ, ഭാരം കുറഞ്ഞ ഫോണാണിത്. ഇതിന് വെഗൻ ലെതർ ഫിനിഷിങ്ങാണ് നൽകിയിട്ടുള്ളത്. മോടിയുള്ള ഡിസൈനിനും ഈ വെഗൻ ലെതർ ബോഡിയും ഫോണിനെ ആകർഷകമാക്കുന്നു. പവർഫുൾ ബാറ്ററിയാണ് Samsung Galaxy F55-ന്റെ മറ്റൊരു സവിശേഷത. ട്രിപ്പിൾ റിയർ ക്യാമറയാണ് സാംസങ് തങ്ങളുടെ എഫ് സീരീസിൽ കൊണ്ടുവന്നിരിക്കുന്നത്.

Samsung Galaxy F55 5G
Samsung Galaxy F55 5G ലോഞ്ച് ഓഫർ

Samsung Galaxy F55 5G സ്പെസിഫിക്കേഷൻ

6.7 ഇഞ്ച് FHD+ 120Hz AMOLED ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണിത്. F സീരീസ് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ടെക്നോളജി ഉപയോഗിക്കുന്നു. Snapdragon 7 Gen 1 ചിപ്‌സെറ്റാണ് സാംസങ് ഫോണിലുള്ളത്. ഗാലക്സി F55 5G-യ്ക്ക് IP67 റേറ്റിങ് നൽകിയിരിക്കുന്നു. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് ഇത് അനുയോജ്യം.

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുള്ള സ്മാർട്ഫോണാണ് ഗാലക്സി F55. 50MP മെയിൻ സെൻസർ ഫോണിൽ നൽകിയിരിക്കുന്നു. ഇതിന്റെ അൾട്രാ വൈഡ് ലെൻസ് 5 മെഗാപിക്സലാണ്. 2 മെഗാപിക്സലിന്റെ മാക്രോ ക്യാമറയും ഫോണിലുണ്ട്. സാംസങ് ഫോണിന്റെ ഫ്രെണ്ട് ക്യാമറയിലും 50MP സെൻസർ നൽകിയിരിക്കുന്നു.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6 വേർഷനാണ് ഫോണിലുള്ളത്. നാല് തലമുറ ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ ഈ സാംസങ് ഫോണിൽ ലഭിക്കും. അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഉറപ്പുനൽകുന്നു.

മുമ്പ് പറഞ്ഞ പോലെ സാംസങ് ഗാലക്സി F55 പവറിലും കേമനാണ്. 5000mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. 45W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. എന്നാൽ ഫോണിനൊപ്പം ചാർജർ ലഭിക്കില്ല, ചാർജർ പ്രത്യേകം വിൽക്കുന്നു.

എതിരാളികൾ

അടുത്തിടെ പുറത്തിറങ്ങിയ പോകോയുടെ പ്രീമിയം ഫോൺ ഒരു എതിരാളിയാണ്. Poco F6 കൂടാതെ, നതിങ് ഫോൺ 2a-യ്ക്ക് എതിരെയും മത്സരിക്കും. റെഡ്മി നോട്ട് 13 Pro, റിയൽമി GT 6T എന്നിവയും എതിരാളികളാണ്.

READ MORE: 6000mAh ബാറ്ററിയുടെ പവർ, OIS Triple ക്യാമറ ഫോട്ടോഗ്രാഫി, Samsung Galaxy ഫോൺ 14,000 രൂപയ്ക്ക് വാങ്ങാം

ഇന്ത്യയിൽ എത്ര വില?

മൂന്ന് വേരിയന്റുകളിലാണ് സാംസങ് ഫോൺ എത്തിയിട്ടുള്ളത്. 8GB + 128GB സ്റ്റോറേജുള്ള ഫോണാണ് ഒന്നാമത്തേത്. ഇതിന് 26,999 രൂപയാണ് വിലയാകുന്നത്. 8GB + 256GB വില വരുന്ന സാംസങ് ഫോണിന് 29,999 രൂപയാകും. 12GB + 256GB മോഡലിന് 32,999 രൂപയും വില വരുന്നു.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട് വഴി ഫോൺ വാങ്ങാനാകും. ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിലും ഗാലക്സി F55 5G ലഭ്യമായിരിക്കും.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo