സാംസങ്ങിന്റെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇതാ ലോക വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Samsung Galaxy F52 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ 5ജി സപ്പോർട്ട് തന്നെയാണ് .Samsung Galaxy F52 5G സ്മാർട്ട് ഫോണുകൾ Snapdragon 750G പ്രോസ്സസറുകളിലാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .മറ്റു സവിശേഷതകൾ നോക്കാം .
സാംസങ്ങിന്റെ പുതിയ Samsung Galaxy F52 5G ഫോണുകൾ പുറത്തിറക്കി .6.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 120Hz ഹൈ റിഫ്രഷ് റേറ്റും നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ Snapdragon 750G പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
അതുപോലെ തന്നെ Samsung Galaxy F52 5G എന്ന സ്മാർട്ട് ഫോണുകൾ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് 11 ൽ തന്നെയാണ് ഓപ്പറേറ്റിങ് സിസ്റ്റവും പ്രവർത്തിക്കുന്നത് .ക്വാഡ് പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളാണുള്ളത്.
അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 4500mAhന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് CNY1,999 രൂപയാണ് വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 22700 രൂപയ്ക്ക് അടുത്തുവരുന്നു .Dusky Black കൂടാതെ Magic White നിറങ്ങളിൽ പുറത്തിറങ്ങിയിരുന്നു .