വീണ്ടും ബഡ്ജറ്റ് ഫോണുകൾ ;സാംസങ്ങ് ഗാലക്സി F22 ഫോണുകൾ ഇതാ എത്തുന്നു

Updated on 01-Jul-2021
HIGHLIGHTS

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തുന്നു

Samsung Galaxy F22 എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ എത്തുന്നത്

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .സാംസങ്ങ് F സീരിയസ്സിന്റെ പുതിയ ഗാലക്സി F22 എന്ന സ്മാർട്ട് ഫോണുകളാണ് ജൂലൈ 6നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ആണ് പുറത്തിറങ്ങിയതിന് ശേഷം ആദ്യ സെയിലിനു എത്തുക .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ സാംസങ്ങ് തന്നെ പുറത്തുവിട്ടിരുന്നു .

ബഡ്ജറ്റ് റെയ്ഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാകും ഇത് .സാംസങ്ങിന്റെ ഗാലക്സി F 22 സ്മാർട്ട് ഫോണുകൾക്ക് 6000 mah ന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ എടുത്തു പറയേണ്ട മറ്റൊന്നാണ് ഇതിന്റെ ക്യാമറകൾ .ഈ ഫോണുകൾക്ക് 48 മെഗാപിക്സൽ ക്യാമറകളാണ് നൽകിയിരിക്കുന്നത് .

കൂടാതെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് Samsung Galaxy F22 സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .അതുപോലെ തന്നെ 6.4 ഇഞ്ചിന്റെ HD പ്ലസ് sഅമലോഡ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .കൂടാതെ 90hz റിഫ്രഷ് റേറ്റും ഈ ഫോണുകൾക്കുണ്ട് .

ജൂലൈ 6നു ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ ഈ സ്മാർട്ട് ഫോണുകളും ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന സാംസങ്ങിന്റെ ഒരു F സീരിയസ്സ് സ്മാർട്ട് ഫോണുകളാണ് Samsung Galaxy F12 ഇത് .10000 രൂപ റെയ്ഞ്ചിൽ വാങ്ങിക്കാവുന്ന ഒരു ഫോൺ കൂടിയാണിത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :