samsung galaxy f16 5g launched
ട്രിപ്പിൾ ക്യാമറയുള്ള പുതിയ 5ജി ഫോൺ പുറത്തിറക്കി സാംസങ്. ബജറ്റ് കസ്റ്റമേഴ്സിനായി Samsung Galaxy F16 5G ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 2024 മാർച്ചിൽ ഗാലക്‌സി F15 5G എന്ന ഫോൺ പുറത്തിറക്കിയിരുന്നു. കൃത്യം ഒരു വർഷമായപ്പോൾ ഇതേ സീരീസിൽ പുതിയ ഫോണെത്തിച്ചിരിക്കുകയാണ് സാംസങ്.
ഏറ്റവും പുതിയ സാംസങ് ഫോണിൽ പുതിയ പ്രോസസറാണ് കൊടുത്തിട്ടുള്ളത്. ഇത് അതിവേഗ ചാർജിങ്ങിലും കരുത്തുറ്റ ബാറ്ററിയിലുമെല്ലാം മികച്ച സ്മാർട്ഫോണാണ്.
6.7 ഇഞ്ച് ഫുൾ-എച്ച്ഡി+ ഡിസ്പ്ലേയുള്ള ഫോണാണിത്. ഈ സാംസങ് ഫോണിന്റെ സ്ക്രീനിന് 1,080 x 2,340 പിക്‌സൽ റെസല്യൂഷനാണ് വരുന്നത്. ഇത് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണാണ്. 90Hz റിഫ്രഷ് റേറ്റ് സാംസങ് ഗാലക്സി എഫ്16-ൽ കൊടുത്തിരിക്കുന്നു.
മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് സ്മാർട്ഫോണിലുള്ളത്. 8GB വരെ റാമും, 128GB ഓൺബോർഡ് സ്റ്റോറേജും ഈ സാംസങ് ഫോണിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7 ആണ് ഫോണിലെ സോഫ്റ്റ് വെയർ. ഇത് ആറ് ഒഎസ് അപ്‌ഗ്രേഡുകളും ആറ് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഓഫർ ചെയ്യുന്നു.
25W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ സാംസങ് ഗാലക്സി എഫ്16 പിന്തുണയ്ക്കുന്നു. ഇതിൽ 5,000mAh ബാറ്ററിയാണുള്ളത്. 50-മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുള്ള ഫോണാണിത്. 13-മെഗാപിക്സൽ സെൽഫി ഷൂട്ടറും ഇതിലുണ്ട്.
സാംസങ് ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. 50 മെഗാപിക്സൽ പ്രൈമറി സെൻസറും, 5 മെഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടറും ഇതിലുണ്ട്. 2 മെഗാപിക്സൽ മാക്രോ സെൻസറും ഫോണിൽ കൊടുത്തിരിക്കുന്നു. ഇതിന്റെ മുൻവശത്താകട്ടെ, 13 മെഗാപിക്സൽ സെൻസറാണുള്ളത്. ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ് സി കണക്റ്റിവിറ്റി ഫീച്ചറുകൾ ഇതിലുണ്ട്.
സാംസങ് ഗാലക്സി എഫ്16 5ജി വിൽപ്പന മാർച്ച് 13-ന് ആരംഭിക്കുന്നു. മൂന്ന് റാം വേരിയന്റുകളിലാണ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. എല്ലാ വേരിയന്റുകളും 128GB സ്റ്റോറേജുള്ളവയാണ്. 4ജിബി ഫോണിന് 13,499 രൂപയാകുന്നു. 6GB സ്റ്റോറേജ് ഫോണിന് 14,999 രൂപയും, 8ജിബി ഫോണിന് 16,499 രൂപയുമാകുന്നു.
നാളെ നടക്കുന്ന വിൽപ്പനയിൽ എല്ലാ ഓഫറുകളും ഉൾപ്പെടെ 11,499 രൂപയ്ക്ക് ഫോൺ വാങ്ങാം. ഉച്ചയ്ക്ക് 12 മണി മുതലായിരിക്കും. ഫ്ലിപ്കാർട്ടിലൂടെ ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്. ബ്ലിംഗ് ബ്ലാക്ക്, ഗ്ലാം ഗ്രീൻ, വൈബിംഗ് ബ്ലൂ എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കുന്നു.