digit zero1 awards

sAMOLED ഡിസ്‌പ്ലേ, Triple ക്യാമറ! Samsung Galaxy F15 5G എത്തി, സ്പെഷ്യൽ സെയിലും ഓഫറുകളും ഇതാ…

sAMOLED ഡിസ്‌പ്ലേ, Triple ക്യാമറ! Samsung Galaxy F15 5G എത്തി, സ്പെഷ്യൽ സെയിലും ഓഫറുകളും ഇതാ…
HIGHLIGHTS

Samsung Galaxy F15 5G ആണ് ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തിയത്

കരുത്തുറ്റ ചിപ്‌സെറ്റ്, നാല് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റ് എന്നീ ഫീച്ചറുകളും ഫോണിലുണ്ട്

25W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കും

ഒരു Samsung ഫോൺ, മികച്ച ബാറ്ററി, മികച്ച ഡിസ്പ്ലേ, ഉഗ്രൻ ക്യാമറ. ബജറ്റ് ലിസ്റ്റിലാണെങ്കിൽ കൂടുതൽ ഉചിതം. നിങ്ങളുടെ ആവശ്യങ്ങൾ ഇതെല്ലാമെങ്കിൽ പുതിയൊരു 5G ഫോൺ എത്തി. Samsung Galaxy F15 5G ആണ് ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തിയത്. കരുത്തുറ്റ ചിപ്‌സെറ്റ്, നാല് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റ് എന്നീ ഫീച്ചറുകളും ഫോണിലുണ്ട്.

Samsung Galaxy F15 5G

ഗാലക്സി F15 5Gയിലെ സ്പെസിഫിക്കേഷനുകളെ കുറിച്ച് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. ഫോൺ 15000 രൂപയ്ക്ക് താഴെ വരുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാൽ ഇവയിലെല്ലാം ചില വ്യത്യാസങ്ങൾ ലോഞ്ചിന് ശേഷം വ്യക്തമായി. ഗാലക്സി എഫ്15 ഫോണിലെ ഫീച്ചറുകളും വിലയും അറിയാം.

Samsung Galaxy F15 5G
Samsung Galaxy F15 5G

Samsung Galaxy F15 ഫീച്ചറുകൾ

6.5 ഇഞ്ച് FHD+ sAMOLED ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എഫ് 15യിലുള്ളത്. ഇതിന് സുഗമമായ 90 ഹെർട്‌സ് റിഫ്രെഷ് റേറ്റുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6100+ പ്രോസസറാണ് ഫോണിനുള്ളത്. 25W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കും. ഇതിന് 6000mAh ബാറ്ററിയുണ്ട്. OneUI സ്കിൻ ഉള്ള ആൻഡ്രോയിഡ് 14-brd-ൽ ഫോൺ പ്രവർത്തിക്കും. ഫോണിന് ഇനിയും നാല് ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ ലഭിക്കുമെന്നാണ് സൂചന.

50എംപി പ്രൈമറി ഷൂട്ടറാണ് സാംസങ് ഗാലക്സി F15-ലുള്ളത്. ഇതിന് 5മെഗാപിക്സൽ സെൻസറും 2എംപി മാക്രോ ലെൻസുമുണ്ട്. ട്രിപ്പിൾ ക്യാമറ ഫീച്ചറുള്ളതാണ് ഗാലക്സി F15. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സലിന്റെ ഫ്രെണ്ട് ക്യാമറയുമുണ്ട്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും നോയിസ് കാൻസലേഷനും ലഭിക്കും.

Samsung Galaxy F15 5G
Samsung Galaxy F15 വില

എത്ര വില?

സാംസങ് ഗാലക്‌സി F15 5Gയുടെ വില 15000ത്തിൽ നിന്ന് തുടങ്ങുന്നു. അതായത് 4GB റാമും, 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് 15,999 രൂപ വിലയാകും. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഇതിന്റെ ഉയർന്ന വേരിയന്റിന് 16,999 രൂപയുമാകും. രണ്ട് സ്റ്റൈലിഷ് കളർ ഓപ്ഷനുകളിൽ സാംസങ് ബജറ്റ് ഫോൺ വാങ്ങാം. ജാസി ഗ്രീൻ, ഗ്രൂവി വയലറ്റ് എന്നീ നിറങ്ങളിലാണ് സാംസങ് ഗാലക്സി എഫ്15 വന്നിട്ടുള്ളത്.

READ MORE: New Phones in March 2024: ഫോൺ വാങ്ങുന്നതിന് മുന്നേ വരാനിരിക്കുന്ന ഫോണുകൾ നോക്കിയാലോ

ഫ്ലിപ്കാർട്ടിൽ മാത്രം ഫോണിന്റെ വിൽപ്പന നേരത്തെ (Flipkart early sale) ആരംഭിക്കും. മാർച്ച് 4ന് രാത്രി 7 മണി മുതലായിരിക്കും ആദ്യ സെയിൽ. ഫ്ലിപ്കാർട്ട് കസ്റ്റമേഴ്സിന് ബാങ്ക് ഓഫറുകളിലൂടെ കൂടുതൽ കിഴിവ് നേടാം. 1000 രൂപയുടെ ഡിസ്കൌണ്ടാണ് HDFC കാർഡുള്ളവർക്ക് ലാഭിക്കാവുന്നത്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo