ഫെബ്രുവരി 22 കാത്തിരിക്കുന്ന Samsung ഫോണാണ് Samsung Galaxy F15 5G. ഈ പുതിയ ബജറ്റ് ഫ്രണ്ട്ലി ഗാലക്സി ഫോണിന്റെ വില ഇതാ ഓൺലൈനിൽ ലീക്കായി. ലോഞ്ചിന് 2 ദിവസം മുമ്പാണ് ഫോണിന്റെ വിലയും ഏതാനും സ്പെസിഫിക്കേഷനുകളും പുറത്തുവന്നത്.
വരാനിരിക്കുന്ന ഗാലക്സി F15 ഒരു കിടിലൻ ബജറ്റ് ഫോൺ തന്നെയാണ്. എന്നാലിപ്പോഴിതാ ഫോണിന്റെ വിലയും ഡിസൈൻ വിവരങ്ങളും ചോർന്നിരിക്കുന്നു. ലൈവ്മിന്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
സാംസങ് ഗാലക്‌സി എഫ് 15 വരും ദിവസങ്ങളിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഫ്ലിപ്പ്കാർട്ട് വഴിയായിരിക്കും ഈ ബജറ്റ് സ്‌മാർട്ട്‌ഫോണിന്റെ വിൽപ്പന. മൂന്ന് കളർ വേരിയന്റുകളിലായിരിക്കും ഫോൺ പുറത്തിറങ്ങുന്നത്. ഇതിന് 15,000 രൂപയിലും താഴെയായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്.
ഗാലക്സി എഫ് 15ന്റെ സ്പെസിഫിക്കേഷൻ കമ്പനി വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഓൺലൈനിൽ ചോർന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവ പരിശോധിക്കാം.
6.6 ഇഞ്ച് sAMOLED പാനലായിരിക്കും ഇതിലുള്ളത്. ഈ ബജറ്റ് ഫോണിന് 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്നു. കൂടാതെ 6,000 എംഎഎച്ച് ബാറ്ററിയും ഈ ഫോൺ ഫീച്ചർ ചെയ്യുമെന്നാണ് സൂചന.
ഫോണിലെ പ്രോസസർ മീഡിയടെക് ഡൈമെൻസിറ്റി 6100+ ചിപ്‌സെറ്റാണ്. 6ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ഫോണായിരിക്കും ഇത്. 50MP പ്രൈമറി സെൻസർ ഇതിലുണ്ടാകും. ഇതിന് അൾട്രാ വൈഡ് സെൻസറും മാക്രോ സെൻസറും ഉൾപ്പെടെ ട്രിപ്പിൾ ക്യാമറ സെറ്റപ്പുണ്ട്. സെൽഫി, വീഡിയോ കോളിങ്ങിനായി 13MPയുടെ ഫ്രണ്ട് ഫേസിങ് ഷൂട്ടറും ഇതിലുണ്ടാകും.
5 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് സാംസങ് പുതിയ ഫോണിന് നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ ആൻഡ്രോയിജ് 18വരെ ഈ സ്മാർട്ഫോണിൽ നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാം.
എന്തായാലും ഫോണിന്റെ ലോഞ്ചിനെ കുറിച്ച് സാംസങ് ഒരു അറിയിപ്പും നൽകിയിട്ടില്ല. ടെക് ലോകം ഫോണിന്റെ ലോഞ്ച് ഫെബ്രുവരി 22ന് ഉച്ചയ്ക്കായിരിക്കുമെന്ന് സൂചനകൾ പറയുന്നു. നേരത്തെ പറഞ്ഞ പോലെ ഇത് ഒരു ബജറ്റ് ഫ്രെണ്ട്ലി സ്മാർട്ഫോണാണ്. 6ജിബി റാമുള്ള 5G ഫോണിന് 15000 രൂപ റേഞ്ചിലായിരിക്കും വിലയാകുന്നത്.