Samsung Galaxy F15 5G Airtel Edition, ഫോണും കിട്ടും ഡാറ്റയും Free!

Samsung Galaxy F15 5G Airtel Edition, ഫോണും കിട്ടും ഡാറ്റയും Free!
HIGHLIGHTS

Samsung Galaxy ഫോണിൽ Airtel എഡിഷൻ പുറത്തിറങ്ങി

ഈ Airtel എഡിഷനിലൂടെ വരിക്കാർക്ക് 7% അധിക കിഴിവ് നേടാം

50GB ഡാറ്റ കൂപ്പണും എയർടെൽ വാഗ്ദാനം ചെയ്യുന്നു

Samsung Galaxy F15 5G Airtel Edition ഇന്ത്യയിൽ പുറത്തിറങ്ങി. എയർടെലുമായി സഹകരിച്ച് സാംസങ് പുറത്തിറക്കുന്ന സ്മാർട്ഫോണാണിത്. ഏറ്റവും ബജറ്റ് വിലയിൽ ഇങ്ങനെ ഒരു 5G ഫോൺ സ്വന്തമാക്കാം. ഇതിന് പുറമെ 50GB ഡാറ്റ കൂപ്പൺ കൂടി എയർടെലിലൂടെ നേടാം.

Samsung Galaxy Airtel എഡിഷൻ

11,999 രൂപയിലാണ് Samsung Galaxy Airtel എഡിഷൻ അവതരിപ്പിച്ചിട്ടുള്ളത്. നോക്‌സ് ഗാർഡ് ആപ്ലിക്കേഷൻ പ്രീ-ലോഡ് ചെയ്‌തിരിക്കുന്ന ഫോണാണിത്. മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് ഈ സാംസങ് ഫോൺ വരുന്നത്. ഈ ഫോൺ വാങ്ങുന്നതിലുള്ള ആനുകൂല്യങ്ങളും പ്രത്യേകതകളും എന്തെല്ലാമെന്ന് നോക്കാം.

Samsung Galaxy F15 5G
Samsung Galaxy F15 5G

Samsung Galaxy F15 5G സ്പെസിഫിക്കേഷൻ

6.5-ഇഞ്ച് sAMOLED ഡിസ്പ്ലേയുള്ള സ്മാർട്ഫോണാണിത്. ഫുൾ HD+ സ്ക്രീനാണ് സാംസങ് ഗാലക്സി F15-നുള്ളത്. ഇതിന്റെ റെസല്യൂഷൻ 2340×1080 പിക്സലാണ്. ഫോണിന് 90Hz റീഫ്രെഷ് റേറ്റും 800നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്.

മീഡിയടെക് ഡൈമെൻസിറ്റി 6100+ SoC ആണ് പ്രോസസർ. മാലി G57 GPU-മായി ഇത് ജോഡിയാക്കിയിരിക്കുന്നു. OneUI 6.1 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14-ൽ പ്രവർത്തിക്കുന്ന ഫോണാണിത്. നാല് ആൻഡ്രോയിഡ് OS അപ്‌ഗ്രേഡുകൾ കമ്പനി ഉറപ്പുനൽകുന്നു. അഞ്ച് വർഷത്തെ സോഫ്റ്റ്‌വെയർ അപ്ഡേറ്റും ലഭിക്കുന്നതാണ്.

ക്യാമറയിലേക്ക് വന്നാൽ ഈ ബജറ്റ്-ഫ്രെണ്ട്ലി ഫോണിൽ ട്രിപ്പിൾ ക്യാമറയാണുള്ളത്. f/1.8 അപ്പേർച്ചറുള്ള 50MP പ്രൈമറി ക്യാമറ ഫോണിലുണ്ട്. f/2.2 അപ്പേർച്ചറുള്ള 5MP അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഉൾപ്പെടുത്തിയിരിക്കുന്നു. f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് ലെൻസ് കൂടി ചേർന്നതാണ് ഈ സ്മാർട്ഫോൺ. ഇതിന്റെ ഫ്രെണ്ട് ക്യാമറ f/2.0 അപ്പേർച്ചറുള്ള 13MP സെൻസറാണ്.

സാംസങ് ഗാലക്സി f15-ന്റെ ബാറ്ററി 6000mAh ആണ്. 25 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ലഭിക്കും. 25W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു. USB ടൈപ്പ്-സി പോർട്ട് വഴി ചാർജിങ്ങും ലഭിക്കും. സാംസങ് ഗാലക്സി f15 ഡ്യുവൽ-സിം, 5G എന്നിവ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറുണ്ട്. ഫെയ്സ് അൺലോക്ക് ഫീച്ചറുകളും ഫോണിൽ നൽകിയിരിക്കുന്നു.

Samsung Galaxy F15 5G airtel
എയർടെൽ

Airtel എഡിഷനിലെ ഓഫറുകൾ

ഈ എയർടെൽ എഡിഷനിലൂടെ വരിക്കാർക്ക് 7% അധിക കിഴിവ് നേടാം. അതായത് ഗാലക്‌സി എഫ്15 വാങ്ങുമ്പോൾ 750 രൂപ വരെ കിഴിവുണ്ട്. കൂടാതെ 50 ജിബി ഡാറ്റ കൂപ്പണും എയർടെൽ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഫോൺ വാങ്ങുന്നവർ കുറഞ്ഞത് 199 രൂപയ്ക്ക് റീചാർജ് ചെയ്തിരിക്കണം.

Read More: Limited Days Sale: 8000 രൂപയ്ക്ക് താഴെ ഏറ്റവും പുതിയ Realme 5G ഫോൺ, 500 രൂപ കൂപ്പൺ കിഴിവും!

സാംസങ് ഗാലക്‌സി എഫ്15 എയർടെൽ എഡിഷന് മറ്റൊരു നിബന്ധന കൂടിയുണ്ട്. ഇത് 18 മാസത്തേക്ക് ലോക്ക് ചെയ്‌തിരിക്കുന്നു. അതിനാൽ വാങ്ങുന്നവർ കുറഞ്ഞത് 18 മാസത്തേക്കെങ്കിലും എയർടെൽ സിം ഉപയോഗിക്കണം.

വിൽപ്പനയും വിലയും

ജൂൺ 13-ന് ഉച്ച മുതൽ ഫോൺ വിൽപ്പന ഫ്ലിപ്കാർട്ടിൽ ആരംഭിച്ചു. മൂന്ന് വേരിയന്റുകളിലാണ് സാംസങ് ഗാലക്സി ഫോൺ പുറത്തിറങ്ങിയത്. 4GB + 128GB വേരിയന്റിന് 12,999 രൂപയാകും. 6GB + 128GB വേരിയന്റിന് 14,499 രൂപയുമാണ് വില. 8GB + 128GB സാംസങ് ഫോണിന് 15,999 രൂപയാകും. ഗ്രൂവി വയലറ്റ്, ആഷ് ബ്ലാക്ക്, ജാസി ഗ്രീൻ നിറങ്ങളിൽ ഫോൺ വാങ്ങാം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo