5nm എക്സിനോസ് 1330 ചിപ്പ്സെറ്റ്, 6.6 ഇഞ്ച് ഫുൾ എച്ച്‍ഡി പ്ലസ് ഡിസ്‌പ്ലെ, 6000 mAh ശേഷിയുള്ള വലിയ ബാറ്ററി. 13 5G ബാൻഡുകൾക്ക് സപ്പോർട്ട് എന്നിങ്ങനെ എണ്ണം പറഞ്ഞ ഫീച്ചറുകളുമായാണ് Samsung Galaxy F14 5G വരുന്നത്.
സ്മാർട്ട്ഫോൺ 6.6 ഇഞ്ച് സൈസ് വരുന്ന എച്ച്ഡി പ്ലസ് ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. ഡിസ്പ്ലെയുടെ റിഫ്രഷ് റേറ്റിനെക്കുറിച്ച് ഇപ്പോൾ വ്യക്തതയില്ല. അതേ സമയം M14 സ്മാർട്ട്ഫോണിലുള്ളത് പോലെ 90Hz ആയിരിക്കാനാണ് സാധ്യത. സാംസങ് ഗാലക്സി എഫ്14 സ്മാർട്ട്ഫോണിന്റെ മറ്റ് ഡിസ്പ്ലെ ഫീച്ചറുകളെക്കുറിച്ച് ഇപ്പോൾ ലഭ്യമല്ല.
സാംസങ് ഗാലക്സി എഫ്14 സ്മാർട്ട്ഫോൺ സാംസങിന്റെ തന്നെ 5nm എക്സിനോസ് 1330 ചിപ്പ്സെറ്റാണ് ഫീച്ചർ ചെയ്യുന്നത്. 6GB വരെ റാം കപ്പാസിറ്റിയും സാംസങ് ഗാലക്സി എഫ്14 സ്മാർട്ട്ഫോണിലുണ്ടാകും. വെർച്വൽ റാം ഫീച്ചറും ഈ പുത്തൻ സ്മാർട്ട്ഫോണിലുണ്ടാകും. റാം പ്ലസ് ഫീച്ചർ ഉപയോഗിച്ച് 6GB റാം ഫോണുകളുടെ റാം കപ്പാസിറ്റി 12GB വരെയായി ഉയർത്താൻ കഴിയും.
സാംസങ് ഗാലക്സി എഫ്14 സ്മാർട്ട്ഫോൺ 6000 mAH ബാറ്ററിയും ഫീച്ചർ ചെയ്യുന്നു. 25W വയർഡ് ചാർജിങ് സപ്പോർട്ട് മാന്യമായ ചാർജിങ് സ്പീഡും ഓഫർ ചെയ്യുന്നു. ആൻഡ്രോയിഡ് 13 ബേസ് ചെയ്ത് എത്തുന്ന വൺയുഐ 5.0 സ്കിന്നിലാണ് സാംസങ് ഗാലക്സി എഫ്14 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഫോണിന് 2 വർഷത്തെ ഒഎസ് അപ്ഡേറ്റുകളും നാല് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും സാംസങ് ഓഫർ ചെയ്യുന്നുണ്ട്.
50 എംപി പ്രൈമറി റിയർ ക്യാമറയും 13 എംപി സെൽഫി ക്യാമറയും ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്.
സാംസങ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫ്ലിപ്പ്കാർട്ട്, സെലക്റ്റഡ് ആയിട്ടുള്ള റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയാണ് സാംസങ് ഗാലക്സി എഫ്14 സ്മാർട്ട്ഫോൺ കമ്പനി വിറ്റഴിക്കുക. 10,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിലായിരിക്കും സാംസങ് ഗാലക്സി എഫ്14 സ്മാർട്ട്ഫോണിന് വില വരിക.
5G സപ്പോർട്ടിന്റെ കാര്യത്തിൽ പൊതുവെ 11 5G ബാൻഡുകൾക്കെങ്കിലും സപ്പോർട്ട് ലഭിക്കുന്ന സ്മാർട്ട്ഫോൺ ആണ് നല്ല ചോയ്സ് എന്ന് പൊതുവെ പറയാറുണ്ട്. എന്നാൽ സാംസങ് ഗാലക്സി എഫ്14 സ്മാർട്ട്ഫോൺ 13 5G ബാൻഡുകളാണ് ഫീച്ചർ ചെയ്യുന്നത്. അതായത് രാജ്യത്തെവിടെയും തടസമില്ലാത്ത 5G കവറേജ് സാംസങ് ഗാലക്സി എഫ്14 സ്മാർട്ട്ഫോണിൽ ലഭിക്കുമെന്ന് സാരം. ഇതിലും കുറഞ്ഞ ബാൻഡുകളുമായി വരുന്ന 5G സ്മാർട്ട്ഫോണുകൾ സെലക്റ്റ് ചെയ്യാതിരിക്കുന്നതാണ് ബുദ്ധിപരമായ കാര്യം.