സാംസങ്ങിന്റെ ഗ്യാലക്സി C5 ഉടൻ വിപണിയിൽ

Updated on 09-May-2016
HIGHLIGHTS

4 ജിബി റാംമിന്റെ മികവിൽ പുതിയ സാംസങ്ങ്

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലായ c 5 ഉടൻ വിപണിയിൽ എത്തുമെന്നു സൂചന .മികച്ച സവിശേഷതകളോടെയാണ് സി 5 വിപണിയിൽ എത്തുന്നത്‌ .അതിൽ ഏറ്റവും ആദ്യം എടുത്തു പറയേണ്ടത് അതിന്റെ റാം തന്നെയാണ് . 4ജിബി കരുത്താർന്ന റാംമിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .മികച്ച ക്യാമറ സേവനവും ഇതിൽ ഉണ്ട് .16 മെഗാപിക്സൽ പിൻ ക്യാമറയും 8 മെഗാപിക്സൽ മുൻ ക്യാമറയും ഇതിൽ ഉണ്ട് .ഇതിന്റെ കൂടുതൽ വിവരങ്ങൾ ഇതുവരെ സാംസങ്ങ് പുറത്തുവിട്ടിട്ടില്ല.സി സീരിയസിൽ സ്മാർട്ട്‌ ഫോണുകൾ ഇറക്കാനുള്ള ശ്രേമത്തിലാണ് സാംസങ്ങ് ഇപ്പോൾ . 5.5 HD ഡിസ്പ്ലേ , Snapdragon 652 SoC,4 ജിബി റാം ,ആൻഡ്രോയിഡ് Marshmallow- യിലേക്ക് v6.0.1 എന്നിവയിൽ ആയിരിക്കും ഈ സ്മാർട്ട്‌ ഫോണുകൾ പുറത്തിറങ്ങുക .,കഴിഞ്ഞ മാസം ആണ് സാംസങ്ങ് ജ സീരിയസ്സിൽ 2 സ്മാർട്ട്‌ ഫോണുകൾ പുറത്തിറക്കിയത് .j 5 ,j 7 ആയിരുന്നു ആ 2 സ്മാർട്ട്‌ ഫോണുകൾ .ഈ കൂട്ടത്തിലെക്കാണ് സി സീരിയസ്സിലെ സ്മാർട്ട്‌ ഫോണുകൾ ഇറക്കാൻ സാംസങ്ങ് തീരുമാനിച്ചത് .  

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :