ഡിസ്‌പ്ലേയ്ക്കുള്ളിൽ സെൽഫി ക്യാമറകളുമായി സാംസങ്ങിന്റെ പുതിയ മോഡൽ എത്തി
ട്രിപ്പിൾ പിൻ ക്യാമറകളുമായി സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾ
സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .ഡിസ്‌പ്ലേയിൽ പുതിയ സവിശേഷതകളുമായിട്ടാണ് സാംസങിന്റെ ഗാലക്സി A8s പുറത്തിറക്കിയിരിക്കുന്നത് .പുതിയ രണ്ടു വേരിയന്റുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ഇതിന്റെ മറ്റൊരു പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ പ്രൊസസർ തന്നെയാണ് .സ്നാപ്ഡ്രാഗന്റെ 710 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .
6.4 ഇഞ്ചിന്റെ ഇൻഫിനിറ്റി -o ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതോടൊപ്പം തന്നെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് ലഭ്യമാകുന്നത് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 710 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.1 Oreo ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .24 + 10 + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടത്തിയതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3300mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .സാംസങ്ങ് തന്നെ കഴിഞ്ഞമാസം പുറത്തിറക്കിയ ഗാലക്സി A9 സ്മാർട്ട് ഫോണുകൾക്ക് സമാനമായ സവിശേഷതകൾ തന്നെയാണ് ഇതിനും നൽകിയിരിക്കുന്നത് .ഗാലക്സി എ9 മോഡലുകൾ 4 ക്യാമറയിൽ ആയിരുന്നു എത്തിയിരുന്നത് .