സാംസങ്ങിന്റെ രണ്ടു പുതിയ സാംസങ് ഗാലക്സ് A8 ,A8 പ്ലസ് മോഡലുകളാണ് അടുത്ത ആഴ്ച ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം . ഇതിനു 5.6 ഇഞ്ച് FHD ഡിസ്പ്ലേയാണുള്ളത് . 4GB റാം, കൂടത്തെർ 6ജിബി റാം ,എക്സിനോസ് 7885 SoC എന്നിവയിലാണ് പ്രവർത്തനം .
ഈ രണ്ടു മോഡലുകളുടെയും സ്റ്റോറേജ് ശേഷി 32 GB, 64 GB എന്നിവയാണ്. പിന്‍ഭാഗത്തെ ക്യാമറ 16MP-ഉം സെല്‍ഫി ക്യാമറകള്‍ f/1.9 അപെര്‍ച്ചറോട് കൂടിയ 16 MP, 8MP ക്യാമറകളുമാണ്. ലൈവ് ഫോക്കസ്, ഡിജിറ്റല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ സൗകര്യങ്ങളുമുണ്ട്.
ഗാലക്സി A8 (2018) പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 7.1 നൗഗട്ടിലാണ്. കൂടത്തെ 3000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം 36000 രൂപയ്ക്ക് അടുത്തുവരും എന്നാണ് സൂചനകൾ .