16MP + 8MP ഡ്യൂവൽ സെൽഫി ക്യാമെറയിൽ Samsung Galaxy A8+ (2018),വില ?

16MP + 8MP ഡ്യൂവൽ  സെൽഫി ക്യാമെറയിൽ  Samsung Galaxy A8+ (2018),വില ?
HIGHLIGHTS

സ്റ്റൈലിഷ് ലുക്കിൽ Samsung Galaxy A8+ (2018) ,വീഡിയോ കാണാം

സാംസങ്ങിന്റെ 2018ൽ ആദ്യം പുറത്തിറങ്ങുന്ന മോഡലുകളിൽ ഒന്നാണ് Samsung Galaxy A8+ (2018)  .ഒരുപാടു നല്ല സവിശേഷതകൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .ഏറ്റവും എടുത്തുപറയേണ്ടത് ഇതിൽ ഡ്യൂവൽ സെൽഫി ക്യാമെറകളാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

18:9 റെഷിയോ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 6 ഇഞ്ചിന്റെ ഫുൾ HD+ Super AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .2280×1080 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .6 ജിബിയുടെ റാം ആണ് ഇതിനുള്ളത് .കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇത് കാഴ്ചവെക്കുന്നുണ്ട് .

256 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ്‌ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .2.2GHz Octa-core Exynos 7885 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ഡ്യൂവൽ സെൽഫി ക്യാമറയും കൂടാതെ സിംഗിൾ റിയർ ക്യാമറയും ആണ് ഇതിനുള്ളത് .

16MP + 8MP മെഗാപിക്സലിന്റെ ഡ്യൂവൽ സെല്ഫിക് ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണുള്ളത് .3500 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയ്റ്റിലെ വിലവരുന്നത് ഏകദേശം 38000 രൂപയ്ക്ക് അടുത്താണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo