സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .Samsung Galaxy A72 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നതിനെക്കുറിച്ചുള്ള സൂചനകൾ ഒക്കെ തന്നെ ഇപ്പോൾ സാംസങ്ങ് നൽകിയിരിക്കുന്നു .
പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ തന്നെയാകും വിപണിയിൽ പുറത്തിറങ്ങുന്നത് .Super AMOLED ഡിസ്പ്ലേ തന്നെ സാംസങ്ങിന്റെ ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ Snapdragon 720G പ്രോസ്സസറുകളിലും ഈ ഫോണുകൾ പുറത്തിറങ്ങുമെന്നാണ് സൂചനകൾ .
ആന്തരിക ഫീച്ചറുകളിൽ 8 ജിബിയുടെ റാം വേരിയന്റുകൾ മുതൽ 256 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് Android 11 ഓപ്പറേറ്റിങ് സിസ്റ്റം തന്നെ പ്രതീക്ഷിക്കാവുന്നതാണ് .ക്വാഡ് പിൻ ക്യാമറകളിലാകും ഈ ഫോണുകൾ വിപണിയിൽ എത്തുക .
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ സ്മാർട്ട് ഫോണുകൾക്ക് 64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 12 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും അതുപോലെ തന്നെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഉണ്ടാകും എന്നാണ് .അതുപോലെ തന്നെ ഈ ഫോണുകൾക്ക് 5,000mAhന്റെ ബാറ്ററി ലൈഫും ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ .