വിപണി കീഴടക്കാൻ 64എംപി ക്യാമറയിൽ സാംസങ്ങ് ഗാലക്സി A72 എത്തുന്നു ?
സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു
Samsung Galaxy A72 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത്
സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .Samsung Galaxy A72 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നതിനെക്കുറിച്ചുള്ള സൂചനകൾ ഒക്കെ തന്നെ ഇപ്പോൾ സാംസങ്ങ് നൽകിയിരിക്കുന്നു .
പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ തന്നെയാകും വിപണിയിൽ പുറത്തിറങ്ങുന്നത് .Super AMOLED ഡിസ്പ്ലേ തന്നെ സാംസങ്ങിന്റെ ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ Snapdragon 720G പ്രോസ്സസറുകളിലും ഈ ഫോണുകൾ പുറത്തിറങ്ങുമെന്നാണ് സൂചനകൾ .
ആന്തരിക ഫീച്ചറുകളിൽ 8 ജിബിയുടെ റാം വേരിയന്റുകൾ മുതൽ 256 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് Android 11 ഓപ്പറേറ്റിങ് സിസ്റ്റം തന്നെ പ്രതീക്ഷിക്കാവുന്നതാണ് .ക്വാഡ് പിൻ ക്യാമറകളിലാകും ഈ ഫോണുകൾ വിപണിയിൽ എത്തുക .
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ സ്മാർട്ട് ഫോണുകൾക്ക് 64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 12 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും അതുപോലെ തന്നെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഉണ്ടാകും എന്നാണ് .അതുപോലെ തന്നെ ഈ ഫോണുകൾക്ക് 5,000mAhന്റെ ബാറ്ററി ലൈഫും ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ .