24+8+5 ട്രിപ്പിൾ ക്യാമറയിൽ സാംസങ്ങ് ഗാലക്സി A7 (2018) എത്തി
സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ എത്തി
സാംസങ്ങിന്റെ ഏറ്റവു പുതിയ സ്മാർട്ട് ഫോൺ ആണ് സാംസങ്ങ് ഗാലക്സി A7 (2018).ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുകയാണ് .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് .കൂടാതെ വലിയ ഡിസ്‌പ്ലേയും ഇതിനു നൽകിയിരിക്കുന്നു .2017 എഡിഷന്റെ അടുത്ത വേർഷൻ ആണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ കൊടുത്തിരിക്കുന്നു .
6 ഇഞ്ചിന്റെ വലിയ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080×2280 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് . 18.5:9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .512 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
ട്രിപ്പിൾ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .24-മെഗാപിക്സൽ + 8-മെഗാപിക്സൽ + 5-മെഗാപിക്സൽ റിയർ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ട ഒന്നാണ് .
ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.0 ലാണ് ഇതിന്റെ ഓപറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .3300mAhന്റെ ബാറ്ററി ലൈഫും സാംസങ്ങിന്റെ ഈ സ്മാർട്ട് ഫോൺ കാഴ്ചവെക്കുന്നുണ്ട് .168 ഗ്രാം ഭാരം മാത്രമാണ് സാംസങ്ങ് ഗാലക്സി A7 (2018) ഉള്ളത് .ഇതിന്റെ വിലയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിച്ചട്ടില്ല .