16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിൽ പുറത്തിറങ്ങുമെന്ന് സൂചനകൾ
സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലായ ഗാലക്സി A7 2017 എഡിഷൻ എത്തുന്നു .മികച്ച സവിശേഷതകൾ ആണ് ഇതിനു ഒരുക്കിയിരിക്കുന്നത് .
അതിൽ ഏറ്റവും എടുത്തു പറയേണ്ടത് അതിന്റെ സെൽഫി ക്യാമറ തന്നെയാണ് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയാണ് ഇതിനുള്ളത് എന്നാണ് സൂചനകൾ .
കൂടാതെ 5.68 ഇഞ്ചിന്റെ ഫുൾ HD ഡിസ്പ്ലേയും ഇതിനുണ്ട് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ പ്രവർത്തനം .3,600mAh ന്റെ ബാറ്ററി ലൈഫും ഇതിനുണ്ടാകും .കൂടുതൽ മികച്ച രീതിയിൽ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന സ്മാർട്ട് ഫോണുകൾ അടുത്ത വര്ഷം സാംസങ്ങിന്റെ കൈയ്യിൽ നിന്നും പ്രതീക്ഷിക്കാം .