24+8+5 എംപി ക്യാമറയിൽ ഗാലക്സി A7 (2018 ) ഇന്ത്യൻ വിപണിയിൽ എത്തി

24+8+5 എംപി ക്യാമറയിൽ ഗാലക്സി A7 (2018 ) ഇന്ത്യൻ വിപണിയിൽ എത്തി
HIGHLIGHTS

സാംസങ്ങിന്റെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ

 

സാംസങ്ങിന്റെ ഏറ്റവും പുതിയ 5 ക്യാമറയിൽ പുറത്തിറക്കിയിരിക്കുന്ന ഒരു മോഡലാണ് സാംസങ്ങ് ഗാലക്സി എ7 (2018 ) എന്ന സ്മാർട്ട് ഫോൺ .ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട് ഫോണുകൾ എത്തിക്കഴിഞ്ഞു .ഉടൻ തന്നെ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റുകളിൽ ഉടൻ എത്തുന്നതാണ് .ട്രിപ്പിൾ ക്യാമറയിൽ സാംസങ്ങ് പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ കൂടിയാണ് ഗാലക്സി A7 (2018 ) .ഇതിന്റെ മറ്റു സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

6 ഇഞ്ചിന്റെ വലിയ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080×2280 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് . 18.5:9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .512 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ട്രിപ്പിൾ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .24-മെഗാപിക്സൽ  + 8-മെഗാപിക്സൽ + 5-മെഗാപിക്സൽ റിയർ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ട ഒന്നാണ് .

ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.0 ലാണ് ഇതിന്റെ ഓപറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .3300mAhന്റെ ബാറ്ററി ലൈഫും സാംസങ്ങിന്റെ ഈ സ്മാർട്ട് ഫോൺ കാഴ്ചവെക്കുന്നുണ്ട് .168 ഗ്രാം ഭാരം മാത്രമാണ് സാംസങ്ങ് ഗാലക്സി A7 (2018) ഉള്ളത് .സാംസങ്ങിന്റെ ഈ വർഷത്തെ ഒരു വളരെ പ്രതീക്ഷയേറിയ ഒരു മോഡൽകൂടിയാണിത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo